ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

15, 16 നൂറ്റാണ്ടില്‍ കേരള മുസ്ലിംകള്‍ക്കിടയില്‍ പുകള്‍പറ്റ വലിയ പണ്ഡിതനും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ തന്‍റെ നാവും തൂലികയും പടവാളാക്കി ശക്തമായി പ്രതികരിച്ച മഹാ മനീഷിയുമായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍. യമനിലെ മഅ്ബറില്‍ നിന്ന് കായല്‍ പട്ടണത്തേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്‍റെ പ്രപിതാക്കള്‍. 

 

മഅ്ബരികള്‍ 

യമനിലെ ഒരു പ്രദേശമാണ് മഅ്ബര്‍. തിരു ദൂതര്‍ മുഹമ്മദ് (സ്വ) യുടെ കാലത്ത് ഹുദൈഫ (റ)യുടെ പ്രബോധനം കൊ് ഇസ്ലാം എത്തിച്ചേര്‍ന്ന പ്രദേശമായ യമനില്‍ ഹിജ്റ നാലാം നൂറ്റാാടേെ ശാഫിഈ മദ്‌ഹബിന് നിര്‍ണ്ണായകമായ സ്വാധീനം കൈവരിക്കാനായി. ഹിജ്റ അഞ്ചാം നൂറ്റാിലാണ് മഅ്ബറില്‍ നിന്നുള്ള ഒരു വലിയ സംഘം ഇന്ത്യയിലേക്ക് കുടിയേറുന്നത്. തമിഴ്നാട്ടിലെ തൂത്തുകുടി ജില്ലയിലെ കായല്‍പട്ടണത്തിനടുത്തുള്ള കോറല്‍ മണ്ഡലത്തിലായിരുന്നു അവര്‍ സ്ഥിരതാമസമാക്കിയത്. അക്കാലത്ത് അവിടം 'രിച്ചിരുന്നത് പാ്യരാജ ജയജീവന്‍ രാജുക്കര്‍ ആയിരുന്നു. അദ്ദേഹം ഇവര്‍ക്ക് താമസത്തിനും കച്ചവടത്തിനുമുള്ള സൗകര്യം ചെയ്ത് കൊടുത്തു.  കുടിയേറിയ പ്രദേശത്തിന് തങ്ങളുടെ പഴയ നാടിന്‍റെ പേരായ മഅ്ബര്‍ എന്ന് അവര്‍ നാമകരണവും ചെയ്തു. തീരപ്രദേശമായതിനാലാണ് ആ പേര് കൈവന്നതെന്നും മറ്റൊരു വീക്ഷണമു്. പുതിയ നാട്ടിലെ മതവൈജ്ഞാനിക മേഖലകളില്‍ അവര്‍ വലിയ സേവനം കാഴ്ച്ചവെച്ചു. 

ഹി. 9ാം നൂറ്റാിലാണ് അവര്‍ കേരളത്തിലേക്ക് കുടിയേറുന്നത്. ശൈഖ് അഹ്മദ് അല്‍ മഅ്ബരിയായിരുന്നു ആദ്യമായി കേരളത്തിലെത്തിയ മഅ്ബരി. അദ്ദേഹത്തിന്‍റെ മകനായ ശൈഖ് ഇബ്റാഹീ മ്അ്ബരി പൊന്നാനിയില്‍ ഖാസിയായിരുന്നു. മറ്റൊരു മകനായ അലി അല്‍ മഅ്ബരിയുടെ പുത്രനാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍.

 

ജനനവും പ്രാഥമിക വിദ്യാഭ്യാസവും

സൈനുദ്ദീന്‍ ഇബ്നു അലിയ്യു ബ്നു അലിയ്യു ബ്നു അഹ്മദ് അല്‍ മഅ്ബരി എന്നാണ് മഖ്ദൂം ഒന്നാമന്‍റെ പൂര്‍ണ്ണ നാമം. 1467 ല്‍ കൊച്ചിയിലാണ് ജനിച്ചത്. പൊന്നാനിയിലേക്ക് മാറിത്താമസിച്ച മഹാനവര്‍കള്‍ മരണപ്പെട്ടത് 1522 ല്‍ പൊന്നാനിയില്‍ വെച്ച് തന്നെയാണ്. വളരെ ചെറുപ്പ കാലത്ത് തന്നെ പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി അദ്ദേഹം തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചു. പിതാവായ ശൈഖ് അലി അല്‍ മഅ്ബരിയില്‍ നിന്ന് തന്നെയാണ് മഹാനവര്‍കള്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

 

 

തുടര്‍ പഠനം 

പിതവിന്‍റെ ദര്‍സ് വിട പറഞ്ഞതിന്ന് ശേഷം അദ്ദേഹം പുറപ്പെട്ടത് ചാലിയത്തേക്കാണ്, അക്കാലത്ത് അവിടെ ദര്‍സ് നടത്തിയിരുന്നത് പ്രസിദ്ധ പണ്ഡിതനായ അബൂബകര്‍ ഫഖ്റുദ്ദീന്‍ റമദാന്‍ ശാലിയാത്തിയായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള ഏഴ് വര്‍ഷങ്ങള്‍ അദ്ദേഹം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുകയും വിവിധ വിജ്ഞാനശാഖകളില്‍ നൈപുണ്യം നേടുകയും ചെയ്തു. 

ചാലിയത്തെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മഹാനവര്‍കള്‍ വിദേശത്തേക്ക് തിരിച്ചു. പുണ്യഭൂമിയായ മക്കയായിരുന്നു ലക്ഷ്യം. അല്ലാമ അഹ്മദ് ശിഹാബുദ്ധീന്‍ ഉസ്മാന്‍ അല്‍ യമനി എന്ന മക്കയിലെ പ്രഗ്തഭനായ പണ്ഡിതനില്‍ നിന്നും ഫിഖ്ഹും ഹദീസും ആഴത്തില്‍ പഠിച്ചു. ശാഫിഈ മദ്ഹബിലെ അക്കാലത്തെ ഏറ്റവും വിശ്രുതനായ പണ്ഡിതരിലൊരാളായ ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരിയില്‍ നിന്ന് ഫിഖ്ഹില്‍ കൂടുതല്‍ അവഗാഹം നേടി. 

തന്‍റെ പഠനസപര്യ അവിടം കൊണ്ടും അവസാനിപ്പിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. പിന്നീട് അദ്ദേഹം യാത്ര തിരിച്ചത് ശാഫിഈ മദ്‌ഹബിന് ഏറെ സ്വാധീനമുള്ള, ഇമാം ശാഫിഈ വഫാത്ത് കാലം ചെലവഴിച്ച ഈജിപ്തിലേക്കായിരുന്നു. ഈജിപ്തിലെ പ്രശസ്ത സര്‍വ്വകലാശാലയായ അല്‍ അസ്ഹറില്‍ അദ്ദേഹം പഠനത്തിന് ചേര്‍ന്നു. ഒരു പക്ഷേ മലബാര്‍ മേഖലയില്‍ നിന്ന് അല്‍ അസ്ഹറിലെത്തിയ ആദ്യ പണ്ഡിതനായിരിക്കാം മഖ്ദൂം ഒന്നാമന്‍. അല്‍ അസ്ഹറിലെ പ്രശസ്ത പണ്ഡിതരായ ജമാലുദ്ദീന്‍ അസ്വുയൂഥി, സയ്യിദ് മുഹമ്മദ് അസ്സുംഹൂദി, സയ്യിദ് അബൂബകര്‍ അല്‍ അയ്ദറൂസി, ഹാഫിള് അസ്വഖാവി, ഇമാം അസ്വബീദി, നൂറുദ്ദീന്‍ അല്‍ മഹല്ലി തുടങ്ങിയവരില്‍ നിന്നൊക്കെ വിവിധ വിജ്ഞാന ശാഖകള്‍ അഭ്യസിച്ചു. ഈജിപ്തില്‍ നിന്ന് തന്നെയാണ് തിരുദൂതര്‍ മുഹമ്മദ് (സ്വ) യിലേക്കെത്തുന്ന സനദ് അദ്ദേഹം നേടിയെടുത്തത്. 

 

ത്വരീഖത്ത് 

പഠനകാലത്ത് തന്നെ അദ്ധ്യാത്മിക ജ്ഞാനവും അദ്ദേഹവും സ്വായത്തമാക്കി. അക്കാലത്ത് ഏറെ പ്രചാരം നേടിയ ത്വരീഖത്തുകളായ ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്റവര്‍ദിയ്യ, ശത്വാരിയ്യ തുടങ്ങിയവയുമായെല്ലാം അദ്ദേഹം ബന്ധപ്പെട്ടു. ശൈഖ് ഖുത്വുബുദ്ദീന്‍ എന്നിവരില്‍ നിന്നാണ് ഖാദിരിയ്യ ത്വരീഖത്ത് നേടിയെടുത്തത്. ഇന്ത്യയിലെ ഖാദിരിയ്യ ത്വരീഖത്തിന്‍റെ പ്രതിനിധിയായി ശൈഖ് ഖുത്വുബുദ്ദീന്‍ അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു. മറ്റൊരു ആത്മീയ ഗുരുവാണ് ശൈഖ് സാബിത് ഐന്‍. ജീവിതത്തിലുടനീളം തന്‍റെ വിജ്ഞാനം കൊണ്ടും ത്വരീഖത്ത് കൊണ്ടും മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ സ്തുത്യര്‍ഹമായ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

 

            പൊന്നാനിയില്‍

അല്‍ അസ്ഹര്‍ പഠനത്തിന് ശേഷം അദ്ദേഹം സ്വദേശത്ത് തിരിച്ചെത്തി. പൊന്നാനിയിലെ ഒരു മുസ്ലിം പ്രമാണി തന്‍റെ തറവാട് വീടായ പഴയകം എട്ട്കെട്ട് അദ്ദേഹത്തിന് ദാനമായി നല്‍കിയതോടെ പൊന്നാനിയില്‍ താമസമാക്കി. അക്കാലത്ത് പൊന്നാനിയില്‍ നാമമാത്ര മുസ്ലിം സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പൊന്നാനി പള്ളിയിലെ പ്രസിദ്ധമായ ദര്‍സ് സ്ഥാപിക്കുന്നത് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണ്. ഇസ്ലാമിന്‍റെ ഹൃദയ ഭൂമികളായ മക്കയിലും ഈജിപ്തിലും ചെന്ന് അറിവ് നേടിയെത്തിയ അദ്ദേഹത്തെ തേടി അസംഖ്യം വിജ്ഞാനദാഹികള്‍ പൊന്നാനിയിലെത്തി. ഇന്നത്തെ കേരളത്തില്‍ നിന്ന് മാത്രമായിരുന്നില്ല ഈ ഒഴുക്ക്. തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിക്കുവാന്‍ ആളുകള്‍ ഒഴുകിയെത്തി. അവര്‍ക്കെല്ലാം തൃപ്തിയാവുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ ദര്‍സ്. ദര്‍സ് പുകള്‍ പറ്റതോടെ പൊന്നാനിയില്‍ മുസ്ലിം ജനസംഖ്യയും കൂടി. വിജ്ഞാന ദാഹത്താല്‍ പൊന്നാനിയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പൊന്നാനി മലബാറിലെ മക്ക എന്ന് വിളിക്കപ്പെട്ടു. 

 

 സാമൂതിരിയുടെ ഉപദേശക പദവി

പൊന്നാനിയിലെ അദ്ദേഹം താമസിച്ച വീട്ടില്‍ നിന്ന് വെറും 500 മീറ്റര്‍ മാത്രം ദൂരത്തായിരുന്നു സാമൂതിരിയുടെ കോവിലകം. അതിനാല്‍ ആദ്യ കാലത്ത് തന്നെ സാമൂതിരിയുമായി ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിനായി. പിന്നീട് സാമൂതിരി അദ്ദേഹത്തെ തന്‍റെ ഉപദേഷ്ടാവാക്കുന്നിടത്തേക്ക് ആ സൗഹൃദം വളര്‍ന്നു. പിന്നീട് മകനും പൗത്രനായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും ഈ പദവിയില്‍ തന്നെ തുടര്‍ന്നു. സാമൂതിരിക്ക് വേണ്ടി ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്ലിം ഭരണാധികാരികള്‍ക്ക് കത്ത് അയച്ചിരുന്നത് മഹാനവര്‍കള്‍ തന്നെയായിരുന്നു. 

 

   സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം 

15ാം നൂറ്റാണ്ടിന്‍റെ ഒടുവിലാണ് പോര്‍ച്ചുഗീസുകാര്‍ കച്ചവടാവശ്യത്തിനായി കാപ്പാട് കപ്പലിറങ്ങുന്നത്. പതിയെ അവര്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. കച്ചവട താല്‍പര്യത്തിനൊപ്പം കടുത്ത ഇസ്ലാം വിരോധികളായിരുന്നു പോര്‍ച്ചുഗീസുകാര്‍. നൂറ്റാണ്ടുകളോളം മുസ്ലിം ഭരണത്തിലായിരുന്ന പോര്‍ച്ചുഗലും സ്പെയിനും മുസ്ലിംകളില്‍ നിന്ന് ക്രിസ്തീയര്‍ തിരിച്ച് പിടിച്ച കാലമായിരുന്നു അത്. തങ്ങളെ ഭരിച്ച മുസ്ലിംകളോട് കടുത്ത വിദ്വേഷം അവരിലുണ്ടായിരുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലൂടെയുള്ള കച്ചവടത്തില്‍ അക്കാലത്ത് അറബികള്‍ക്കായിരുന്നു ആധിപത്യം. മലബാറിലെയും കൊച്ചിയിലെയും ഗുജറാത്തിലെയും തീരങ്ങളില്‍ അറബി കച്ചവടക്കാര്‍ക്ക് വലിയ സ്വീകര്യതയായിരുന്നു. ഇത് തകര്‍ക്കുകയായിരുന്നു അവരുടെ പ്രഥമ ദൗത്യം. അതിനായി വലിയ ശ്രമങ്ങള്‍ തന്നെ അവര്‍ നടത്തി. മാത്രമല്ല ഹജ്ജിന് പുറപ്പെട്ട മുസ്ലിം കപ്പല്‍ ആക്രമിച്ച് തകര്‍ത്തതും അവരുടെ ഇസ്ലാം വിരോധത്തിന്‍റെ ശക്തമായ തെളിവാണ്.

ഇക്കാരണം കൊണ്ട് തന്നെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിയെ സഹായിക്കാന്‍ മുസ്ലിംകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ അതിന് നേതൃപരമായ പങ്ക് വഹിച്ചു. മലബാറിലുടനീളമുള്ള മുസ്ലിം പ്രദേശങ്ങളില്‍ ചെന്ന് പറങ്കികള്‍ക്കെതിരെ മുസ്ലിംകള്‍ മതപരമായ പോരാട്ടം (ജിഹാദ്) നടത്തേണ്ടതിന്‍റെ അനിവാര്യത ബോധ്യപ്പെടുത്തുകയും അത് വഴി മുസ്ലിം ചെറുപ്പക്കാര്‍ കൂട്ടമായി സാമൂതിരിയുടെ നാവിക സേനയില്‍ ചേരുകയും ചെയ്തു. ഹിന്ദുമത വിശ്വാസികള്‍ക്ക് കടല്‍ കടക്കുകയെന്നത തെറ്റായതിനാല്‍ കടലില്‍ വെച്ച് പറങ്കികളെ നേരിടാനുള്ള ഉത്തരവാദിത്തം മുസ്ലിംകള്‍ക്ക് തന്നെ ഏറ്റെടുക്കേണ്ടി വന്നു. 

കച്ചവട രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞാലി മരക്കാന്മാര്‍ക്ക് ആത്മീയ നേതൃത്വം നല്‍കിയിരുന്ന ശൈഖ് സൈനുദ്ദീന്‍ ഒന്നാമനാണ് പറങ്കികളുമായുള്ള യുദ്ധത്തിലേക്ക് അവരെ ക്ഷണിച്ചതെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെയാണ് മരക്കാന്മാര്‍ സാമൂതിരിയുടെ നാവിക സേനയുടെ സേനാനികളായി വരുന്നതും പറങ്കികളോട് ശക്തമായ യുദ്ധം ചെയ്യുന്നതും.

പ്രഭാഷണത്തിന് പുറമെ പറങ്കികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെയും മതപരമായ ബാധ്യതയെയും കുറിച്ച് ഒരു കാവ്യഗ്രന്ഥം തന്നെ അദ്ദേഹം രചിച്ചു. തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്വി സ്വല്‍ബാന്‍ (വിശ്വാസികളെ കുരിശാരാധകരോട് യുദ്ധം ചെയ്യുന്നതിനായി പ്രേരിപ്പിക്കല്‍) എന്നായിരുന്നു ഗ്രന്ഥത്തിന്‍റെ പേര്. ഈ ഗ്രന്ഥം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്‍റെ ഇന്ത്യയിലെ തന്നെ ആദ്യ സാഹിത്യരചനയായി കണക്കാക്കാം. ഈ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കമറിഞ്ഞ നിരവധി മുസ്ലിംകള്‍ പറങ്കി വിരുദ്ധ പോരാട്ടത്തിലേക്കെുത്ത് ചാടി ധീരമായ പോരാട്ടം കാഴ്ച വെക്കുകയും ചെയ്തു. 

             ഇതിന് പുറമെ അദ്ദേഹത്തിന്‍റെ പുത്രനും  കോഴിക്കോട് ഖാദിയുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം മഖ്ദൂം കുടുംബം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ വലിയ പങ്ക് തന്നെ വഹിച്ചു എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട്.

 

          ഗ്രന്ഥങ്ങള്‍

മത, വൈജ്ഞാനിക, പോരാട്ടങ്ങളിലുള്ള അദ്ദേഹത്തിന്‍റെ സേവനം കാരണം സമൂഹം അദ്ദേഹത്തിന് മഖ്ദൂം (സേവിക്കപ്പെടുന്നവര്‍) എന്ന സ്ഥാനപ്പേര് സമ്മാനിച്ചു. തുടര്‍ന്നങ്ങോട്ട് ആ പരമ്പരയിലുള്ളവര്‍ മഖ്ദൂം എന്ന് വിളിക്കപ്പെട്ടു. 

വിജ്ഞാനരംഗത്ത് നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കിഫായതുല്‍ ഫറാഇദ്, ഖസ്വീദതുല്‍ ജിഹാദിയ്യ, ഖസ്വസുല്‍ അന്‍ബിയാ ഖസ്വീദതുല്‍ ജിഹാദിയ്യ, സ്വീറതുന്നബവി, മുര്‍ശിദുത്വുല്ലാബ്, മന്‍ഖൂസ് മൗലിദ, ഖസ്വീദതുന്‍ ഫീമാ യൂരിഥുല്‍ ബറക, സിറാജുല്‍ ഖുലൂബ്, ശംസുല്‍ ഹുദാ, തുഹ്ഫതുല്‍ അഹിബ്ബാഅ്, ഇര്‍ശാദുല്‍ ഖാസിദീന്‍, ശിഅ്ബുല്‍ ഈമാന്‍, ഹിദായതുല്‍ അദ്കിയാ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന ഗ്രന്ഥങ്ങളാണ്. 

 

   മന്‍ഖൂസ് മൗലിദ്

പൊന്നാനി ഭാഗത്ത് കടുത്ത മാറാവ്യാധികള്‍ പിടിപെട്ട സന്ദര്‍ഭത്തില്‍ ആളുകള്‍ മഖ്ദൂമിന്‍റെ അടുക്കല്‍ ആവലാതിയുമായി എത്തിയപ്പോള്‍ മഹാനവര്‍കള്‍ രചിച്ച് നല്‍കിയതാണ് മന്‍ഖൂസ് മൗലിദ്. വിശ്രുത പണ്ഡിതനായ ഇമാം ഗസാലി (റ) രചിച്ച സുബ്ഹാന മൗലിദില്‍ നിന്ന് ചുരുക്കിയതാണെന്നും അതല്ല സ്വതന്ത്ര കൃതിയാണെന്നും പറയപ്പെടുന്നുണ്ട്. ഈ മൗലിദിന്‍റെ ദുആ ഭാഗത്തുള്ള 'വബാഅ' എന്നത് കൊണ്ടുദ്ദേശിക്കുന്നത് മാറാവ്യാധികളെയാണ്. മഹാനനവര്‍കള്‍ വഫാത്തായി ആറ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ മൗലിദ് കേരളത്തിലുടനീളമുള്ള പാരമ്പര്യ സുന്നി വിശ്വാസികള്‍ വലിയ ഭക്ത്യാധരവുകളോടെ പാരായണം ചെയ്യാറുണ്ട്. 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മാപ്പിള മുസ്ലിംകളിലെ മഹത്തായ വ്യക്തിത്വങ്ങളിലൊരാളാണ്. പൊന്നാനിയെ മലബാറിന്‍റെ മക്കയാക്കിയതും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നെടുനായകത്വം വഹിച്ചതും ആ വ്യക്തിത്വത്തി്ന് പത്തരമാറ്റ് നല്‍കുന്ന സവിശേഷതകള്‍ തന്നെയാണ്. 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter