മക്ക, മദീന ഹറമുകളില്‍ പരിമിതമായ ആളുകളുടെ സാന്നിധ്യത്തിൽ റമദാനിലെ ആദ്യ ജുമുഅ നമസ്കാരം
ജിദ്ദ: കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശനമായ നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന് പരിമിതമായ വിശ്വാസികളുടെ സാന്നിധ്യത്തിൽ ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ മക്ക, മദീന ഹറമുകളില്‍ റമദാനിലെ ആദ്യജുമുഅ നമസ്കാരം നടന്നു.

പുറത്തുനിന്നുള്ള ആളുകളെയെന്നും ഹറമുകളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതിനാൽ ഇരുഹറം കാര്യാലയ ജീവനക്കാരും തൊഴിലാളികളും അനിവാര്യമായും ഉണ്ടാകേണ്ട ആളുകളും മാത്രമാണ് ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തത്. ആളുകള്‍ ഹറമുകളിലേക്ക് വരുന്നതിനെ തടയാൻ വഴികളിൽ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ജുമുഅ നമസ്കരിക്കുന്നവരുടെ ആരോഗ്യ സുരക്ഷക്കായി മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു.

മക്ക ഹറമില്‍ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. സഉൗദ് ബിന്‍ ഇബ്രാഹീം അല്‍ശുറൈം നേതൃത്വം നല്‍കി. മദീനയിലെ മസ്ജിദുന്നബവിയില്‍ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. സ്വലാഹ് അല്‍ബദീര്‍ നേതൃത്വം നല്‍കി. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter