യുഎസിലെ മിനസോട്ടയിൽ കൊറോണ കാലത്ത് ആശ്വാസമായി  ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കാൻ അനുമതി
വാഷിംഗ്ടൺ: അര ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് അമേരിക്കയിൽ ദുരന്തം വിതക്കുന്നതിനിടെ അമേരിക്കൻ സ്റ്റേറ്റായ മിനസോട്ടയിലെ മിന്നോപോളിസിൽ മുസ്‌ലിം വിശ്വാസി സമൂഹത്തിന് ആശ്വാസമായി ലൗഡ് സ്പീക്കറിലൂടെ ബാങ്കിന്റെ സുന്ദര ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. സാധാരണയായി ഈ പ്രദേശത്ത് മസ്ജിദിന്റെ ഉൾവശത്ത് മാത്രമാണ് ബാങ്കിന്റെ ശബ്ദം കേൾക്കാൻ അനുമതിയുള്ളത്. കൊറോണ വൈറസ് അതിശക്തമായ ദുരന്തം വിതക്കുന്നതിനാൽ ജനങ്ങൾക്ക് മാനസിക കരുത്തു നൽകുന്നതിന്റെ ഭാഗമായാണ് പുറത്തേക്ക് കേൾക്കും വിധം ബാങ്ക് വിളിക്കാൻ അനുമതി ലഭിച്ചത്. "ഈ ബാങ്ക് തീർച്ചയായും ചരിത്രമാണ്. ആളുകൾ അമ്പരപ്പോടെയായിരിക്കും ഈ ശബ്ദം കേട്ടിട്ടുണ്ടാവുക", ബാങ്കിന്റെ ശബ്ദമുയർന്ന ദാറുൽ ഹിജ്റ മസ്ജിദിന്റെ ചുമതലയുള്ള അബ്ദുസ്സലാം ആദം വ്യക്തമാക്കി. നമുക്ക് ശരീരം കൊണ്ട് ഒരുമിച്ച് കൂടാൻ സാധിച്ചിട്ടില്ലെങ്കിലും ഈ ബാങ്കിന്റെ പ്രതിധ്വനി നമ്മെ മാനസികമായി ഒരുമിപ്പിക്കുന്നുണ്ട്. കൊറോണ മൂലം തകർന്നുപോയ ഒരു ജനതയ്ക്ക് വലിയ സമാശ്വാസമാണ് ഈ ബാങ്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter