ഇന്ത്യയിലെ ഇസ്‌ലാമോഫോബിയക്കെതിരെയുള്ള അറബ് പ്രമുഖരുടെ പ്രതികരണം:  അനുനയ നീക്കവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ ശക്തികൾ നടത്തുന്ന അതിക്രമങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും അറബ് നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചതോടെ വിഷയത്തിൽ അനുനയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഫോണിലൂടെ നേരിട്ട് ബന്ധപ്പെട്ടിരിക്കുകയാണിപ്പോള്‍. കൊറോണ ഏറെ വെല്ലുവിളി ഉയർത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന് ജയ്ശങ്കര്‍ വാഗ്ദാനം ചെയ്തു. റമദാന്‍ പ്രമാണിച്ച്‌ ആവശ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എത്തിക്കാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്നും ജയ്ശങ്കര്‍ ഉറപ്പുനല്‍കി. കൂടാതെ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, ഈജിപ്ത്, ഫലസ്തീന്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ ഹൈഡ്രോക്ലോറോക്വിന്‍, പാരസെറ്റമോള്‍ മരുന്നുകള്‍ എത്തിക്കാമെന്നും ജയ്ശങ്കര്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇസ് ലാമോഫോബിയ വളര്‍ത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് അറബ് ലോകത്തെ പ്രമുഖർ ഇന്ത്യയുടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോപ്പറേഷന്‍ (ഒ.ഐ.സി) സമാന ആവശ്യവുമായി രംഗത്തെത്തിയത്. ഇതോടെയാണ് വിഷയത്തിൽ അനുനയ നീക്കവുമായി ഇന്ത്യ മുന്നോട്ടുവന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter