തബ് ലീഗ് പ്രവർത്തകർക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും റദ്ദാക്കണമെന്ന് മുസ്‌ലിം സംഘടനകൾ
മുംബൈ,: ബോംബെ ഹൈക്കോടതിയുടെ വിധിപ്രസ്താവം പുറത്തുവന്നതിന് പിന്നാലെ തബ് ലീഗ് പ്രവർത്തകർക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും റദ്ദാക്കണമെന്ന് മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. മാധ്യമങ്ങൾ നിരുപാധികമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും കൂട്ടായ്മ വ്യക്തമാക്കി.

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് കാരണമായത് ഡൽഹി മർക്കസ് നിസാമുദ്ദീനിൽ തബ്ലീഗ് ജമാഅത്ത് നടത്തിയ സമ്മേളനം ആണെന്ന രാജ്യത്തെ മാധ്യമങ്ങളുടെ പ്രചരണത്തിനെതിരെ ശക്തമായ വിമർശനവുമായി വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി രംഗത്തുവന്നിരുന്നു. ഔറംഗാബാദ് ഹൈകോടതി ബെഞ്ച് 5 അംഗങ്ങളായ ടിവി നളവാടെ, എംജി സിവ് ലികർ എന്നീ ജഡ്ജിമാരാണ് മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. ഡൽഹിയിലെ തബ്ലീഗ് സമ്മേളനത്തിനെത്തിയ വിദേശി പൗരന്മാരാണ് രാജ്യത്ത് കൊറോണ പരത്തിയത് എന്ന് മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നും വിദേശി തബ് ലീഗ് പ്രവർത്തകരെ മാനസിക പീഡനത്തിന് ഇരയാക്കി എന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter