ഒളിമ്പിക്സ് വേദികൾക്കടുത്ത് മൊബൈൽ മസ്ജിദുകളുമായി ജപ്പാൻ
- Web desk
- Feb 25, 2020 - 05:24
- Updated: Feb 25, 2020 - 06:32
ടോക്കിയോ: 2020 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായായി ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സിൽ മുസ്‌ലിംകൾക്ക് നിസ്കരിക്കുവാനായി അധികൃതർ ഒരുക്കുന്ന മൊബൈൽ മസ്ജിദുകൾ ഏറെ ശ്രദ്ധേയമാവുന്നു. ടോക്കിയോയിലെ യസുനാറു ഇനോഉ എന്ന കമ്പനിയാണ് ഒളിമ്പിക്സിൽ മുസ്‌ലിംകൾക്ക് ആശ്വാസകരമായ സംരംഭവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജപ്പാനിൽ കുറച്ച് മസ്ജിദുകൾ മാത്രമേയുള്ളൂ. അതേസമയം ഒളിമ്പിക്സ് സമയത്ത് ജപ്പാൻ സന്ദർശിക്കുന്ന മുസ്‌ലിംകൾക്ക് നമസ്കരിക്കാൻ വലിയ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഈ സംരംഭവുമായി മുന്നോട്ടു വന്നതെന്ന് കമ്പനിയുടെ സിഇഒ പറഞ്ഞു.
ടൊയോട്ട നഗരത്തിലെ ടൊയോട്ട സ്റ്റേഡിയത്തിനടുത്ത് വെച്ചാണ് മൊബൈൽ മസ്ജിദ് അവതരിപ്പിച്ചത്. നമസ്കരിക്കുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ തയ്യാർ ചെയ്ത അകവും പുറവും ഉദ്ഘാടന പരിപാടിയിൽ പ്രദർശിപ്പിക്കപ്പെട്ടു. ട്രക്കിനകത്ത് വുദു ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഇതിനായി ട്രക്കിനകത്ത് പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ വെള്ളം തേടി നമസ്കരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് അലയേണ്ടി വരില്ലെന്നത് ഈ സംരഭത്തെ പരിപൂർണ്ണ വിജയമാക്കി മാറ്റുന്നു. ഓരോ ദിവസവും അഞ്ചു നേരം പ്രാർഥന നിർവഹിക്കുന്ന മുസ്‌ലിംകൾ തങ്ങളുടെ മതവും സംസ്കാരവും മൂല്യങ്ങളും വളരെ പ്രാധ്യാനത്തോടെയാണ് കാണുന്നതെന്ന തിരിച്ചറിവാണ് നിസ്കാരം നിർവഹിക്കാൻ സൗകര്യം ഏർപ്പെടുത്താൻ ജപ്പാൻ അധികൃതരെ പ്രേരിപ്പിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment