ഡൽഹിയിൽ സമരക്കാർക്ക് നേരെ ആസൂത്രിത അക്രമം: 5 പേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരിലേക്ക് നിയമത്തെ അനുകൂലിക്കുന്നവർ ഇരച്ച് കയറിയതിനെ തുടർന്ന് രൂപപ്പെട്ട സംഘർഷത്തിൽ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരനും തദ്ദേശവാസിയായ നാലു പേരുമാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് കൊല്ലപ്പെട്ട പൊലീസുകാരന്‍. കൊല്ലപ്പെട്ട തദ്ദേശവാസിയായ മുഹമ്മദ് ഫുര്‍ഖാന് ആഴത്തിൽ മർദനം ഏറ്റിട്ടുണ്ട്.

ഏറ്റുമുട്ടലില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം വടക്ക് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. എല്ലാവരോടും ശാന്തരാകാനും പ്രകോപനങ്ങളിൽ വീഴാതെ മാറിനിൽക്കാനും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter