ബഹുസ്വരതയെ പ്രോത്സാഹിപ്പിച്ച കാനഡയിലെ മുസ്‌ലിം കോണ്‍ഫറന്‍സ്

 

ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കാനും ഇസ്‌ലാമിനെ കുറിച്ച് എല്ലാ സമുദായങ്ങള്‍ക്കും സംശയനിവാരണം നടത്താനും തയ്യാറായി കാനഡയിലെ മുസ്‌ലിം കോണ്‍ഫറന്‍സ്.
അമുസ്‌ലിംകള്‍ക്ക ഇസലാമിനെ കുറിച്ച ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള തുറന്ന വഴികൂടിയാണിതെന്നത് സംഘാടകരിലൊരാളായ സഫ്‌വാന്‍ ചൗധരി കോണ്‍ഫറന്‍സിനെ കുറിച്ച മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്‌ലാമും മുസ്‌ലിംകളും സമകാലിക സാഹചര്യത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ കുറിച്ചും തീവ്രവാദത്തെ ഫലപ്രദമായ രീതിയില്‍ എങ്ങനെ പ്രതിരോധിക്കണമെന്നും കോണ്‍ഫറന്‍സില്‍ ചര്‍ച്ചചെയ്യുമെന്നും ചൗധരി വിശദീകരിച്ചു.
മുസ്‌ലിംകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങള്‍ ഇന്ന്  പ്രാധാന്യമേറിയ വിഷയമാണ്, ഇസ്‌ലാമോ ഫോബിയയെ കുറിച്ച ബോധവത്കരണം അനിവാര്യമായ ഈ സാഹചര്യത്തില്‍ കോണ്‍ഫറന്‍സില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക പരിഹാരം കാണാനാവുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ബുദ്ധന്മാരും ക്രിസ്ത്യാനികളും സിക്കുകാരും ഹിന്ദുക്കളും ജൂതന്മാരും വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുളള  പ്രതിനിധികളായി കോണ്‍ഫറന്‍സില്‍ പങ്ക് ചേരും, ലോകത്ത് എല്ലാ സമുദായങ്ങളെയും ഒരുമിപ്പിച്ച ബഹുസ്വര സമൂഹത്തെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാം എന്നതാണ് കോണ്‍ഫറന്‍സിലെ പ്രധാന അജണ്ട.
ഇപ്പോള്‍ 20,000 ത്തോളം പേരാണ് നിലവില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്, ഭാവില്‍ 50,000ത്തോളം പേരാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter