സുന്നി ഐക്യം: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഇരു വിഭാഗം സുന്നികളുടെയും പരമോന്നത സഭയായ കേന്ദ്രമുശാവറകളുടെ തീരുമാനമനുസരിച്ച് ഐക്യ ചര്‍ച്ച പുരോഗമിച്ച് വരുന്നതായി കണ്‍വീനര്‍ ഡോ.ഇ.എന്‍ അബ്ദുല്‍ ലത്തീഫ് അറിയിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ അനുരഞ്ജന സമിതിയുടെ ശ്രമഫലമായാണ് ഐക്യ ചര്‍ച്ചകള്‍ക്ക് വേദിയൊരുങ്ങിയത്.

ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി, മുക്കം ഉമര്‍ ഫൈസി, എ.വി അബ്ദു റഹ്മാന്‍ മുസ് ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, കെ.കെ അഹ്മദ് കുട്ടി മുസ് ലിയാര്‍ കട്ടിപ്പാറ,ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരാണ് ഇരു വിഭാഗത്തെയും പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.ഐക്യത്തിന് മുന്നോടിയായി മഹല്ലുകളിലും സ്ഥാപനങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്ന് ഇരുവിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter