പൗരത്വ നിയമത്തിനെതിരെ വേണ്ടത് യോജിച്ച സമരങ്ങൾ: നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത
- Web desk
- Feb 25, 2020 - 06:23
- Updated: Feb 25, 2020 - 11:18
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച സമരം വേണമെന്ന
സമസ്തയുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ വ്യക്തമാക്കി.
സി.എ.എക്കെതിരായ സമരത്തില്‍ എല്ലാ വിഭാഗം ജനങ്ങളുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. കിട്ടുന്നവരെയൊക്കെ യോജിപ്പിച്ച് സമരവുമായി മുന്നോട്ടുപോവും.
സമസ്ത ആരുടേയും ആലയിലല്ല, പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തില്‍ യോജിക്കാവുന്നവരുമായി യോജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
സി.എ.എ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലാതെ മുന്നോട്ടു പോകും. സമസ്ത നിലപാട് മറ്റാറില്ല. തുടര്‍ന്നും ആ നിലപാടില്‍ തന്നെ തുടരുമെന്നും സമസ്ത നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment