നന്ദി മോദി, അമിത് ഷാ ഞങ്ങളെ ഉണർത്തിയതിന്
കടപ്പാട് : ദ മുസ്‌ലിം മിറർ മോദി അമിത് ഷാ നിങ്ങൾക്ക് നന്ദി, 2014 നിങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലൗ ജിഹാദ്, ഗർവാപസി തുടങ്ങിയവയുടെ പേരിൽ നടന്ന കലാപങ്ങൾക്കും കൊള്ളിവെപ്പിനും ആക്രമണങ്ങൾക്കും പകരം മുത്തലാഖ് ബിൽ മുതൽ സിഎഎ വരെയുള്ള ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമായ നിയമങ്ങൾ നിങ്ങൾ കൊണ്ടു വന്നതിനു നന്ദി. ഇന്ത്യ-പാക്ക് വിഭജനം സൃഷ്ടിച്ച ആഴത്തിലുള്ള മുറിവിൽ നിന്ന് മുസ്‌ലിം സമൂഹത്തെ ഉണർത്തിയതിന് നിങ്ങൾക്ക് നന്ദി. കാലങ്ങളായി വോട്ടിന് മാത്രം രാഷ്ട്രീയ പാർട്ടികൾ ആശ്രയിച്ചിരുന്ന മുസ്‌ലിം സമുദായം നിങ്ങൾ നടപ്പിലാക്കിയ പുറത്താക്കൽ ശ്രമങ്ങളുടെ കാരണമായി മുമ്പില്ലാത്തവിധം സാമൂഹിക-രാഷ്ട്രീയ മുഖ്യധാരയിൽ സജീവമായി തീർന്നിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 15 മുതൽ രാജ്യത്തെ മുക്കുമൂലകളിൽ എല്ലാം ചരിത്രത്തിലില്ലാത്ത വിധം ശക്തമായ പ്രക്ഷോഭങ്ങൾ അരങ്ങേറി കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ യുപിയിലും കർണാടകയിലെയും പോലീസ് നടത്തിയ ക്രൂരമായ പീഡനങ്ങളാണ് ഇത്തരത്തിൽ രാജ്യം ഒന്നാകെ സമരത്തിലേക്ക് ചാടി വീഴാൻ കാരണം. നിങ്ങളുടെ ഗുണ്ടകളും പോലീസും അഴിച്ചുവിടുന്ന കടുത്ത പീഡനങ്ങൾ അവഗണിച്ചും രാജ്യത്തുടനീളം ആയിരക്കണക്കിന് ശാഹീൻ ബാഗുകൾ ഉയർന്നു വന്നിരിക്കുകയാണ്. ഈ സമരങ്ങളിൽ നിന്ന് വ്യക്തമാകുന്നത് സ്വാതന്ത്ര്യത്തിനുശേഷം കുപ്പിയിൽ നിന്ന് ഭൂതം പുറത്തിറങ്ങിയിരിക്കുന്നുവെന്നാണ്. ഈ സുന്ദരമായ മാറ്റങ്ങൾ വന്നിരിക്കുന്നത് അപ്രതീക്ഷിതമായ കോണുകളിൽ നിന്നാണ്; നാം എഴുതി തള്ളിയിരുന്ന നമ്മുടെ വിദ്യാർത്ഥികളും സ്ത്രീകളുമാണ് അഭൂതപൂർവ്വമായ ഈ മഹാ മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളികൾ. പുരുഷന്മാർ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ സമരമുഖത്ത് അണി നിരന്ന് മാതൃക തീർത്ത സ്ത്രീകൾ പുരുഷന്മാരേക്കാൾ വിദഗ്ധരും ബുദ്ധിശാലികളുമാണെന്ന് തെളിയിച്ചിരിക്കുന്നു. അവരുടെ സമരവീര്യമാണ് രാജ്യത്തുടനീളവും രാജ്യത്തിന് പുറത്തും ശക്തമായ പിന്തുണ നേടിയെടുക്കാൻ സാഹചര്യമൊരുക്കിയത്. മുസ്‌ലിം സമൂഹത്തെ അരിക് വൽക്കരിക്കാമെന്ന് നിങ്ങൾ ലക്ഷ്യമിട്ടതിനു വിരുദ്ധമായി രാജ്യത്തെ മുസ്‌ലിം സമൂഹം രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് കൊടി പിടിച്ചിക്കുന്ന സുന്ദരമായ കാഴ്ചകളാണെങ്ങും. ഇന്ത്യൻ മുസ്‌ലിംകൾക്ക് വിശ്വാസം മുറുകെ പിടിച്ച് ജീവിക്കാൻ കഴിയുന്നതോടൊപ്പം തന്നെ രാജ്യത്തെ മാതൃകാ തുല്യരായ പൗരന്മാരായി തന്നെ നിലനിൽക്കാൻ സാധിക്കുമെന്ന് സർവ്വ ജനതക്കും ബോധ്യമായിരിക്കുകയാണിന്ന്. നന്ദി, മോദി, അമിത് ഷാ നിങ്ങളുടെ സങ്കുചിതമായ നടപടികൾ കാരണം ഒരു കയ്യിൽ ത്രിവർണ്ണ പതാകയും മറുകയ്യിൽ ഇന്ത്യൻ ഭരണഘടനയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഞങ്ങൾ മുസ്‌ലിംകളാണെന്ന് തലയുയർത്തി പറയാൻ ഇന്ന് ഇന്ത്യൻ മുസ്‌ലിംകൾക്ക് സാധിക്കും. സിഎഎ എൻആർസി ഇവ രണ്ടും ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. ഈ ബില്ലുകൾക്കെതിരെ മാത്രമുള്ള പ്രക്ഷോഭത്തിൽ നിന്ന് മാറി രാജ്യത്തിന്റെ മൂന്ന് പ്രധാന തൂണുകളായ മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയെ തിരിച്ചുപിടിക്കാനുള്ള ഒരു വൻ പോരാട്ടമായി മാറിയിരിക്കുകയാണ് നിലവിലെ മുന്നേറ്റം. രാജ്യത്തിന്റെ അടിസ്ഥാന തൂണുകളെ തകർക്കാനും ഉയർന്ന ജാതികൾക്ക് മാത്രം പരിഗണന ലഭിക്കുന്ന ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും താൽക്കാലികമായി ലഭിച്ച ഭൂരിപക്ഷം വഴി നിങ്ങൾക്ക് സാധിക്കുമെന്ന നിങ്ങളുടെ പ്രതീക്ഷ വെറും മിഥ്യ മാത്രമാണ്. മോദി അമിത് ഷാ, കെട്ടും മാറാപ്പും എടുത്ത് സ്ഥലം വിടുക അതായിരിക്കും നിങ്ങൾക്കും ഈ രാജ്യത്തിനും നല്ലത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter