ബലികർമ്മം നടത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് വേണ്ടെന്ന്  സർക്കാർ
തിരുവനന്തപുരം: ബലികർമ്മം നടത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന തീരുമാനം സർക്കാർ പിൻവലിച്ചു. ബലികർമ്മം നടത്തുന്നവർക്ക് ആൻറിജൻ ഉൾപ്പെടെയുള്ള പരിശോധന ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എങ്കിലും പ്രോട്ടോകോൾ കർശനമായി പാലിക്കണം, പി പി ഐ കിറ്റ് മാസ്ക് കൈയുറ എന്നിവ നിർബന്ധമായും ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർമ്മത്തിൽ പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും കൊവിഡ് ലക്ഷണമുള്ളവരെ കർമത്തിൽ നിന്ന് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ബലികർമ്മം നടത്തുന്നവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രായോഗികമല്ലെന്ന് പല കോണുകളിൽനിന്നും വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം മാറ്റി മുഖ്യമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter