ഓര്‍മകളിലെ പെരുന്നാള്‍ സുദിനം
ബാല്യകാലത്തെ പെരുന്നാള്‍ അനുഭവങ്ങള്‍ പങ്കുവെക്കാമോ?
എന്റെ ബാല്യകാലം എന്ന് പറഞ്ഞാല്‍ അരനൂറ്റാണ്ടിന് മുമ്പാണ്, എനിക്കിപ്പോള്‍ 66 വയസ്സായി. ആ കാലങ്ങളില്‍ പെരുന്നാള്‍ ഒരു അനുഭവവും അനുഭൂതിയുമാണ്.പുതിയ വസ്ത്രങ്ങളണിയുക, കയ്യില്‍ മൈലാഞ്ചി അണിയുക പള്ളിയിലെ പെരുന്നാള്‍ നിസ്‌കാരത്തിന് മുതിര്‍ന്നവരോടപ്പം പോവുക ഇതൊക്കെയാണ് ചെറുപ്പത്തിലുളള പെരുന്നാള്‍ അനുഭവങ്ങള്‍.
പെരുന്നാള്‍ നിസ്‌കാരത്തിന് പോവുന്നതിന് മുമ്പായി വിശദമായ കുളിയുണ്ടാവും.എണ്ണ തേച്ച് കുളിയാണ് അന്ന് പതിവുണ്ടായിരുന്നത്. നേരത്തെ തന്നെ ഉമ്മ ശരീരത്തില്‍ എണ്ണ തേച്ചുതരും കുട്ടികള്‍ക്കൊക്കെ, ഇതൊക്കെ പെരുന്നാള്‍ നിസ്‌കാരത്തിനുള്ള മുന്നോടിയാണ്.നേരത്തെ ബാപ്പ കൊണ്ടുവന്ന പുതിയ വസ്ത്രങ്ങളണിയും,
അന്നത്തെ വസ്ത്രങ്ങളെ കുറിച്ച്?
അന്ന കുട്ടികളൊക്കെ ധരിച്ചിരുന്ന അരയുടുപ്പ് ചുവന്ന തുണിയാണ്.ആ കുട്ടികള്‍ അധികവും ആകാലത്ത് തെയ്ച്ച് ഉണ്ടാക്കിയ ഒരു ചുവന്ന തുണിയാണ് എടുക്കാറുള്ളത്. ആ ബാല വൃദ്ധം ജനങ്ങളിലും ആ കാലത്ത് വേഷവിധാനങ്ങളില്‍ വ്യതിയാനം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് കുട്ടികള്‍ ചുവന്ന തുണി എടുത്തിരുന്നത്. അത് പോലത്തെന്നെ കുട്ടികള്‍ വലിയതാകുന്നത് വരെ കാലില്‍ ദണ്ഡയിടുന്ന സമ്പ്രദായമുണ്ടായിരുന്നു.സര്‍വ്വ സാധാരണയായി വെള്ളിയുടെ ദണ്ഡയാണ് കുട്ടികള്‍ കാലില്‍ അണിയുക. അപൂര്‍വ്വം ചിലരൊക്കെ സമ്പന്നന്‍മാര്‍ സ്വര്‍ണത്തിന്റെ ദണ്ഡയും അണിയിക്കാറുണ്ട് കുട്ടികള്‍ക്ക്. വെള്ളി ദണ്ഡയും ചുവന്ന തുണിയും പിന്നെ ഏതെങ്കിലും നിറത്തിലുള്ളതോ കള്ളി അല്ലെങ്കി പുള്ളിയുള്ള ഷര്‍ട്ടുകളുമാണ് അന്ന് നടപ്പുണ്ടായിരുന്നത്. അങ്ങനെ എണ്ണ തേച്ചുള്ള കുളി ഉമ്മ തന്നെ കുളിപ്പിച്ചു തരും, അല്ലെങ്കില്‍ മൂത്ത സഹോദരിമാരൊക്കെ , അതിന് ശേഷം പുതിയ വസ്ത്രമണിഞ്ഞ് പിതാവിന്റെ കൂടെ അല്ലെങ്കില്‍ ജേഷ്ഠന്റെ കൂടെയൊക്കെയാണ് കുട്ടികള്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പോവുക.
പെരുന്നാള്‍ നിസ്‌കാരത്തിന്റെ ഒരുക്കങ്ങള്‍?
ആകാലത്തെ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ ഞങ്ങളെ നാട്ടിലൊക്കെ ഗ്രാമങ്ങളിലും ഏകദേശം ഒരു ഒമ്പതര പത്ത്മണി പത്തരമണിക്കൊക്കെയാണ് പെരുന്നാള്‍ നിസ്‌കാരം ഉണ്ടാവുക.
ജീവിതത്തിലുള്ള ഒരുക്കങ്ങള്‍ക്ക ജനങ്ങള്‍ക്ക കൂടുതല്‍ സമയം ആവശ്യമുള്ളത് കൊണ്ട് പള്ളിയിലെ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ അങ്ങനെയാണ് ക്രമീകരിക്കപ്പെട്ടിരുന്നത്. അങ്ങനെ പുതിയ വസ്ത്രങ്ങളണിഞ്ഞ് പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്ത്.
ഫിത്ര്‍ സകാത്ത് പണ്ട് കാലങ്ങളില്‍?
ഫിത്ര്‍ സകാത്ത് സമ്പ്രദായം ആ കാലത്തൊക്കെ പെരുന്നാള്‍ ദിവസം രാവിലെയാണ് സാര്‍വത്രികമായി വിതരണം ചെയ്യപ്പെട്ടിരുന്നത്. ഫിത്ര്‍ സകാത്ത് നല്‍കിയിരുന്ന വീടുകള്‍ അന്ന് തുലോം വിരളമായിരുന്നു ഇന്നത്തെ അപേക്ഷിച്ച്, കാരണം ദാരിദ്രവും കഷ്ടപ്പാടുമൊക്കെ കൂടുതല്‍ ഉണ്ടായിരുന്ന കാലാണല്ലോ, അപ്പോള്‍ ഫിത്ര്‍ സകാത്ത് കൊടുക്കാനുള്ള ആളുകള്‍ രാവിലെയെ അപൂര്‍വ്വം ചിലയാളുകള്‍ രാത്രിയും കൊടുത്തിരുന്നു.
പെരുന്നാള്‍ ആഘോഷങ്ങള്‍ വിശദീകരിക്കാമോ?
അങ്ങനെ പെരുന്നാള്‍ നിസ്‌കരിച്ചു കഴിഞ്ഞാല്‍ മുസ്‌ലിം വീടുകളിലൊക്കെ പരക്കെ എന്ന പറയാവുന്ന തരത്തില്‍ നിലവിലുണ്ടായിരുന്ന ഒരു ദുരാചാരം എന്ന് തന്നെ വിശേഷിപ്പിക്കാം ഈ പടക്കം പൊട്ടിക്കല്‍. കരിമരുന്നിന്റെ വിവിധ രീതിയിലുള്ള പ്രയോഗങ്ങള്‍ പെരുന്നാളിനോടനുബന്ധിച്ച് അന്ന് മുസ്‌ലിം വീടുകളിലൊക്കെ ഉണ്ടായിരുന്നു. അത് സംബന്ധിച്ചുള്ള ഒരു ബോധവത്കരണം സമുദായത്തില്‍ നടിരുന്നില്ല എന്നാണ് എനിക്ക് തോന്നുത്. ഏതാണെങ്കിലും ഞങ്ങളുടെ വീട്ടില്‍ പിതാവ് മുദരിസും ഖത്തീബും ഖാളിയുമൊക്കെ ആയിരുന്ന ആളായത് കൊണ്ട് ചെറുപ്പം മുതലേ അങ്ങനെയുള്ള ആചാരങ്ങള്‍ ഉണ്ടായിരുന്നില്ല, എന്നാലും അടുത്തുള്ള വീടുകളില്‍ നിന്നൊക്കെ പടക്കം പൊട്ടുകയും പൂത്തിരി കത്തിക്കുകയുമൊക്കെ ചെയ്യുന്ന അനുഭവങ്ങള്‍ ചെറുപ്പം മുതലേ ധാരാളമായി അനുഭവപ്പെടാറുണ്ടായിരുന്നു. ഇന്നും അതിന്റെ ചില അവശിഷ്ടങ്ങള്‍ ചില പ്രദേശങ്ങളിലൊക്കെ മുസ്‌ലിം വീടുകളില്‍ ഉണ്ട് എന്നത് മത പ്രബോധകന്മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇതെന്ന് ഉണര്‍ത്താന്‍ ഈ സന്ദര്‍ഭം പ്രത്യേകം ഞാന്‍ ഉപയോഗപ്പെടുത്തുന്നു.അത് അന്യമതസ്ഥരില്‍ നി്ന്ന പടര്‍ന്ന ഒരു ദുശിച്ച രീതിയാണ് അവരെ ആഘോഷ വേളകളില്‍ ഇങ്ങനെ കരിമരുന്ന് പ്രയോഗം നടത്താറുണ്ട് എന്നത് സാര്‍വത്രികമാണ്.
പക്ഷെ മുസ്‌ലിമിനെ സംബന്ധിച്ചെടുത്തോളം ധനദുര്‍വ്യയം അല്ലെങ്കില്‍ ഒരു ദുശിച്ച ആചാരം സമ്പ്രദായം എന്ന നിലക്കൊക്കെ വര്‍ജിക്കപ്പെടേണ്ട സമ്പ്രദായമാണ് ഈ പെരുന്ന്ാളുകളോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗങ്ങള്‍, പണം ദുര്‍വ്യയം ചെയ്യുക എന്നതിനോടപ്പം തന്നെ കുട്ടികള്‍ക്കും അല്ലാത്തവര്‍ക്കും അപകടങ്ങള്‍ സംഭവിക്കുക എന്നതും ഇതുമൂലം സംഭവിക്കാറുണ്ട്. ഏതാണെങ്കിലും എന്നെ സംബന്ധിച്ചെടുത്തോളം പൊതുവെ പറഞ്ഞാല്‍ ഈ കരിമരുന്ന് പ്രയോഗം കേട്ടും കണ്ടും ആസ്വദിക്കാനേ കാര്യമായി ചെറുപ്പത്തിലുണ്ടായിട്ടുള്ളൂ. അയല്‍ വീടുകളിലേക്കൊക്കെ പോകുമ്പോള്‍ അല്ലെങ്കി കുടുംബ വീടുകളിലേക്കൊക്കെ പോകുമ്പോള്‍ ചിലപ്പോ ഇങ്ങനെയുളള കരിമരുന്ന് പ്രയോഗം അനുഭവിക്കാനും ആസ്വദിക്കാനും കാണാനൊക്കെ അവസരം ഉണ്ടാവാറുണ്ട്.
പെരുന്നാളിലെ തക്ബീറുകളെ കുറിച്ച്?
പെരുന്നാളുകളില്‍ ഈ തക്ബീര്‍ ധ്വനി മുഴക്കുക എത് കൂടുതല്‍ സജീവമായി പ്രായോഗികമായി ഉള്ള സുന്നത്താണ് എന്ന് ഞാന്‍ അനുസ്മരിക്കാണ്. ആ കാലത്ത് സാര്‍വത്രികമായി വീടുകളിലും അത്‌പോലെ വ്യക്തികള്‍ സ്വന്തമായി നടന്നുപോവാണെങ്കിലും വീട്ടിലാണെങ്കിലുമൊക്കെ പെരുന്നാളിനോടനുബന്ധിച്ച് സുന്നത്തായ തക്ബീര്‍ മുഴക്കുക എന്ന സാര്‍വത്രികമായി നടപ്പിലുണ്ടായിരുന്നു. ഇപ്പോഴാണത് മൈക്കില്‍ വെച്ച് പള്ളിയില്‍ വെച്ച് ഒന്നേ്ാരണ്ടോ കുട്ടികളെ ഏര്‍പ്പെടുത്തി തക്ബീര്‍ ചൊല്ലുക എന്ന സംവിധാനത്തിലേക്ക് അത് മാറിയിട്ടുണ്ട്.
അതേപോലെ പെരുന്നാളിനോടനുബന്ധിച്ച് മറ്റൊരു സൃഷ്ടിപരമായ രീതിയായിരുന്നു കുടുംബങ്ങള്‍,ബന്ധുക്കള്‍ അയല്‍വാസികള്‍ തുടങ്ങിയവര്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദര്‍ശനങ്ങള്‍. അത് മുഖേനയുളള സ്‌നേഹവും ബന്ധവും സൗഹൃദവുമൊക്കെ പുതുക്കല്‍ ആകാലത്ത് ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ സജീവമായി നിലവിലുണ്ടായിരുന്നു എന്നാണ് അനുഭവം. ഇന്നിപ്പോള്‍ തത് സ്ഥാനത്ത് നാട്ടിനുപുറത്തേക്ക് പോയി എവിടെയെങ്കിലും കേന്ദ്രങ്ങളില്‍ എവിടെയെങ്കിലും നഗരങ്ങളിലോ കാഴ്ച ബംഗ്ലാവുകളിലോ മറ്റോ പാര്‍ക്കുകളിലൊക്കെ പോയി സമയം ചെലവഴിക്കുന്ന ഒരു ദുശിച്ച രീതിയാണ് ഇന്ന് നടപ്പില്‍ വന്നിട്ടുളളത്.സാമ്പത്തിക സുഭിക്ഷത കൂടി ഇതിന്റെ കാരണമെന്ന് പറയാം.
പുണ്യദിനങ്ങള്‍ അനിസ്‌ലാമിക മായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പാടില്ല എന്ന ആശയം ഒരു സന്ദേശം പുതിയ തലമുറക്ക് പ്രായോഗികമായി വേണ്ട പോലെ ലഭിക്കുന്നില്ല എന്നത് ഇതിന്റെ കാരണമായി മനസ്സിലാക്കുന്നു. പുണ്യ ദിനങ്ങള്‍ എന്ന് പറഞ്ഞാല്‍ അള്ളാഹുവിനെ അനുസ്മരിച്ച് അല്ലാഹുവിന്റെ ശരീഅത്തിന്റെ താത്പര്യങ്ങള്‍ അനുസരിച്ച് സൃഷ്ടിപരമായ കാര്യങ്ങള്‍ ചെയ്യുക എന്ന പ്രത്യേക വിശിഷ്ട സന്ദര്‍ഭങ്ങളും മുഹൂര്‍ത്തങ്ങളുമാണ്. കുടുംബന്ധങ്ങള്‍ പുലര്‍ത്തുക, കുടുംബക്കാരെയും അയല്‍ വാസികളെയുമൊക്കെ ക്ഷണിച്ച് സദ്യയുണ്ടാക്ക, അങ്ങനെ പരസ്പരം സ്‌നേഹത്തില്‍ സന്തോഷത്തിലൊക്കെ പങ്ക് ചേരുക ഇതൊക്കെയാണ് ശരീഅത്തിന്റെ കാഴ്ചപ്പാടിലുള്ള സൃഷ്ടിപരമായ പെരുന്നാള്‍ ആഘോഷങ്ങള്‍.
അതിന് പകരമായി അനിസ്‌ലാമികമായ വശങ്ങളിലേക്ക് നീളുക എന്ന് പറഞ്ഞാല്‍ അത് നിരുത്സാഹപ്പെടുത്തപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും പുതിയ തലമുറയെ സംബന്ധിച്ച് വിശിഷ്യ ബോധവത്കരണം നടത്തപ്പെടേണ്ടതുമാണ്. ആ രീതിയില്‍ മുസ്‌ലിമായ മനുഷ്യന്റെ കര്‍മ്മങ്ങളിലൊക്കെ ഇസ്‌ലാമികമായൊരു മാനവും ഇസ്‌ലാമികമായ ഒരു പരിപ്രേക്ഷവും ഒക്കെ ഉണ്ടാവുക എന്ന് രക്ഷാകര്‍ത്താക്കള്‍ ബോധപൂര്‍വ്വം മനസ്സിരുത്തുകയും പുതിയ തലമുറയെ ആ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യണം, അത് അവരുടെ ജീവിത രീതിയായി ശൈലിയായി അവരെ സംബന്ധിച്ചെടുത്തോളം അവ ദുര്‍വഹമാകും. അല്ലെങ്കില്‍ ദുസ്സഹമാകും ആവാതെ അവരുടെ ശൈലിയും സ്വഭാവവും മാറും എന്ന് നാം പ്രത്യേകം മനസ്സിലേക്കേണ്ടതുണ്ട്.
പെരുന്നാള്‍ ഭക്ഷണ വിഭവങ്ങളെ കുറിച്ച്?
ഭക്ഷണം ഓരോ വീട്ടിലും അവരവരുടെ വിഭവങ്ങള്‍ അവരുടെ രീതി അനുസരിച്ച് ഉണ്ടാവും. നെയ്‌ച്ചോറോ മീനോ ഇറച്ചിയോ ആ കാലഘട്ടത്തിനനുസരിച്ചുള്ള രീതിയില്‍ ഓരോരുത്തരുടെയും സാമ്പത്തിക കഴിവൊക്കെ വെച്ച് പ്രത്യകിച്ച് ഫിത് ര്‍ സകാത്തൊക്കെ അങ്ങോട്ടുമിങ്ങോട്ടും വിതരണം ചെയ്യുന്നത് കൊണ്ട് ദാരിദ്രവും പട്ടിണിയൊന്നുമില്ലാതെ ഓരോരുത്തരെ അപേക്ഷിച്ചും ഭേതപ്പെട്ട രീതിയിലുള്ള ഭക്ഷണ രീതികള്‍ അന്ന് നിലവിലുണ്ട്. എന്താണെങ്കിലും ഭക്ഷണം ഒരു വ്യവസ്ഥയില്ലാതെ അനാരോഗ്യം വിളിച്ചുവരുത്തുന്ന ഇന്നത്തെ രീതി ആ കാലത്ത് ഇല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പിന്നെ ധാരാളം രോഗങ്ങള്‍ മനുഷ്യന് കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുന്നു ഇതൊക്കെ ഭക്ഷണ രീതിയിലൂടെ ഉണ്ടാവുന്നതാണെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ദര്‍ പറയാറുണ്ട്. പക്ഷെ ഭക്ഷണം കഴിക്കുമ്പോ എല്ലാരും അത് മറന്ന് ഒരു നിയമം വ്യവസ്ഥയും കാഴ്ചപ്പാടും ഇല്ലാതെ അന്ധമായി രീതിവെച്ചുപുലര്‍ത്തുന്ന അവസ്ഥയിലേക്ക് മനുഷ്യ സമൂഹം മാറിയിട്ടുണ്ട്, അത് തിരുത്തപ്പെടേണ്ടത് തന്നെയാണ്.
സിയാറത്തുകളെ കുറിച്ച്?
സിയാറത്തുകള്‍ എന്ന് പറഞ്ഞാ ഇന്നത്തെ മാരി ദേശടാനങ്ങള്‍ അന്ന അപൂര്‍വ്വമായിരുന്നു അതേസമയം, അവനവന്റെ മഹല്ലുകളിലെ പള്ളികളില്‍ ഉമ്മ വാപ്പ അല്ലെങ്കില്‍ അത് പോലോത്ത ബന്ധപ്പെട്ട ആളുകള്‍ അവനവന്റെ ഖബര്‍സ്ഥാനിലുളള ആളുകളെ സിയാറത്ത് ചെയ്യല്‍ പെരുന്നാളിനെന്നല്ല, എല്ലാ വെള്ളിയാഴ്ചകളിലും മുസ് ലിംകള്‍ ആചരിച്ചുവന്നിരുന്നതാണ് പെരുന്നാളിന് പ്രത്യേകിച്ചും. ഇന്നത്തെ പോലെ യാ്ത്രകള്‍ വിപുലീകരിച്ച രീതിയിലായിരുന്നില്ല ഇന്നിപ്പോ വാഹന സൗകര്യങ്ങളും ഒക്കെയുണ്ട്.
വിദേശത്തെ പെരുന്നാള്‍ ഓര്‍മ്മകള്‍?
വിദേശത്തെ ചിലനാടുകളിലൊക്കെ പെരുന്നാള്‍ കൂടാന്‍ സൗകര്യപ്പെട്ടിട്ടുണ്ട്.ഈജിപ്ത് സഊദി, യു.എഇ അങ്ങനെ ചിലരാജ്യങ്ങളിലൊക്കെ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടങ്ങളിലൊക്കെ മുസ് ലിംകളെ സംബന്ധിച്ചെടുത്തോളം ആഘോഷദിവസമായി സ്മരണീയ ദിവസമായി അവിടെയുള്ള ആളുകളൊക്കെ പെരുന്നാള്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നു.പുറം നാടുകളിലൊക്കെ അവരുടെ മഖ് ബറ വ്യത്യസതമായിരിക്കും, ദൂരെയായിരിക്കും. സിയാറത്തെ ചെയ്യുന്ന രീതിയും നിലവിലുണ്ട്. വിദേശ നാടുകളിലൊക്കെ കുടുംബങ്ങള്‍ , പണ്ഡിതന്മാര്‍ അയല്‍വാസികള്‍ തുടങ്ങിയവരെയൊക്കെ സന്ദര്‍ശിക്ക, അത് പോലെതന്നെ അവിടെങ്ങളിലൊക്കെ പ്രത്യേക ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക എന്നിങ്ങനെയൊക്കെ ചില പ്രത്യേക രീതികള്‍ അവിടങ്ങളിലുണ്ട്. അത് വ്യക്തികള്‍ അവരവരുടെ കഴിവനുസരിച്ച് വൃത്തവും അതിന്റെ വികസിച്ചു കൊണ്ടിരിക്കും. വല്യ വല്യ സമ്പന്നന്മാരൊക്കെ കൂടുതല്‍ കൂടുതല്‍ വീടുകളിലേക്ക് കുടുംബങ്ങളിലേക്കൊക്കെ വിശിഷ്ട വിഭവങ്ങള്‍ തയ്യാറാക്കി കൊടുത്തയക്കും. അത് പോലെ പലസ്ഥലങ്ങളിലും വീടുകളിലും കുടുംബങ്ങളിലും പോയി സന്ദര്‍ശിക്കും തുടങ്ങിയ രീതികള്‍ അവിടങ്ങളിലുണ്ട്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പെരുന്നാള്‍ കൂടിയിട്ടുണ്ടോ?
ഇല്ല, ഇന്ത്യയിലാകുമ്പോ, കേരളത്തില്‍ തന്നെയാ കൂടാറ്.
ഏതായാലും പെരുന്നാള്‍ വിശിഷ്യ ചെറിയ പെരുന്നാള്‍ 30 ദിവസം നോമ്പനുഷ്ഠിച്ച് ത്യാഗ പരീക്ഷണങ്ങളിലൊക്കെ വിജയം വരിച്ച് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കി സ്വര്‍ഗപ്രാപ്തിയും നരകവിമോചനവുമൊക്കെ പ്രതീക്ഷിച്ച് വിശുദ്ധമാസത്തെ യാത്രയാക്കുന്ന സത്യവിശ്വാസിയെ സംബന്ധിച്ചെടുത്തോളം തികച്ചും ശ്രദ്ധേയമായ അനുഗ്രഹീത മുഹൂര്‍ത്തമാണ് എന്ന് പറയാതിരിക്കാന്‍ അവസരമില്ല. ഇഷ്ടദാസന്മാരില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ ...
തയ്യാറാക്കിയത്: യൂനുസ് ചെമ്മാട്, അബ്ദുല്‍ ഹഖ് മുളയങ്കാവ്
Leave A Comment