പാര്‍ലിമെന്റിനകത്തും പുറത്തും ഫാഷിസത്തിന് ഒരേ മുഖമാണ്

പാര്‍ലിമെന്റില്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡണ്ടും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ധീന്‍ ഉവൈസി സത്യപ്രതിജഞക്ക് വേണ്ടി എഴുന്നേറ്റ് നിന്നു, പാര്‍ലിമെന്റില്‍ ബി.ജെ.പി എം.പിമാരുടെ ജയ്ശ്രീരാം വിളികളുയര്‍ന്നു, അസദുദ്ധീന്‍  ഉവൈസി ചൊല്ലുന്നവരോട് ചെല്ലാന്‍ ആഗ്യം കാണിച്ച് പ്രോത്സാഹനം നല്‍കി, സത്യപ്രതിജ്ഞയില്‍ ബി.ജെ.പിക്ക് മറുപടിയായി തക്ബിര്‍ ധ്വനികളും ജയ്ഭീം വിളിമുയര്‍ത്തിയാണ് ഉവൈസി തന്റെ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.ഇത് പാര്‍ലിമെന്റിനകത്ത് നടന്ന ജയ്ശ്രീരാം വിളികളാണ്.

അതേ സമയം പാര്‍ലിമെന്റിനകത്തും ജയ്ശ്രീരാം വിളികളും ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളും കൊലപാതകങ്ങളും അരങ്ങേറി, വീഡിയോ സഹിതം 
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ  ജയ്ശ്രീരാം വിളികളാല്‍ ആള്‍ക്കുട്ടം ക്രൂരമായി  മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന മുസ്‌ലിംകളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റമാരോപിച്ച് മുസ്‌ലിം യുവാവിനെ അടിച്ചു കൊന്നു, ശംസ് തബ്‌രീസ് പൂനെയില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു, നാട്ടില്‍ നടന്ന മോഷണം ആള്‍ക്കൂട്ടം തബ്‌രീസിന് മേല്‍ ചാര്‍ത്തി ഏഴ് മണിക്കൂറോളം ക്രൂരമായ മര്‍ദ്ദിച്ചു, മര്‍ദ്ദിക്കുന്നതിനിടെ ജയ്ശ്രീരാം, ജയ്ഹനുമാന്‍ വിളിപ്പിച്ചു, ശേഷം പോലീസില്‍ ഏല്‍പ്പിക്കുമ്പോള്‍ തബ്രീസ് അബോധാവസ്ഥയിലായിരുന്നു, വേണ്ട പരിഗണനയോ  ശുശ്രൂഷയോ പോലീസില്‍ നിന്നും അവര്‍ക്ക് ലഭിച്ചില്ല,ആശുപത്രിയിലെത്തിക്കാന്‍ കുടുംബാഗംങ്ങള്‍ കേണു പറഞ്ഞു,എന്നിട്ടും ഫലമുണ്ടായില്ല, തബ്രീസ് ജയിലില്‍ കിടന്ന് മരിച്ചു.
ഇതിന്റെ സമാന സംഭവങ്ങളാണ് ഡല്‍ഹിയിലും കര്‍ണാടകയിലും ആസാമിലും സംഭവിച്ചത്. ഡല്‍ഹിയില്‍ പള്ളി പരിസരത്ത് മുസ്‌ലിം മധ്യവയസ്‌കനായ മൗലാന മുഹമ്മദ് മുഅ്മിനെ രണ്ട് മൂന്ന് പേര്‍ വന്ന് കൈകൊടുക്കുകയും ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു, വിളിക്കാതെയായപ്പോള്‍ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു, ആസാമിലെ ബാര്‍പ്പേട്ട ജില്ലയിലും മറ്റൊരു മുസ്‌ലിം യുവാവിനെ അടിച്ചു കൊന്നു, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണെന്ന് നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന സംഭവങ്ങളാണ്. 

കണക്കുകള്‍ പ്രകാരം 2015 മുതല്‍ 121 കേസുകളാണ് ആള്‍ക്കൂട്ടആക്രമണത്തിന്റെ പേരില്‍ ഇന്ത്യയില്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ 66 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
കര്‍ണാടകയില്‍ വാട്‌സപ്പില്‍ പ്രൊഫൈല്‍ പച്ചയാക്കിയതിന്റെ പേരില്‍ പാകിസ്ഥാന്‍ പതാകയെന്ന പേരിലാണ് യുവാവിനെ കൊലപ്പെടുത്തിയത്. മനുഷ്യ ജീവനുകളെ വിലയില്ലാത്തവിധം ക്രൂരമായി കൊലചെയ്യപ്പെടുന്ന  സംഭവങ്ങളാണ് നടമാടിക്കൊണ്ടിരിക്കുന്നത്, ഫാഷിസം അതിന്റെ സമ്പൂര്‍ണ്ണ ശക്തിയാര്‍ജ്ജിച്ച് കൊണ്ടിരിക്കുകയാണ്.
അവസാന പത്ത് വര്‍ഷത്തിനിടെ 297 വിദ്വേഷ കുറ്റങ്ങളാണ് രാജ്യത്ത് നടന്നത്. അതില്‍ 98 പേര്‍ കൊല്ലപ്പെട്ടു, 722 പേര്‍ക്ക് പരിക്കേറ്റു.
28 % അക്രമ സംഭവങ്ങള്‍ അരങ്ങേറിയത് പശുവിന്റെ പേരിലായിരുന്നു, 58 ശതമാനം ഇരകളും മുസ്‌ലിംകളായിരുന്നു.

ആള്‍ക്കൂട്ട വധത്തിനരയായ ഡല്‍ഹിയിലെയും ആസാമിലെയും ജാര്‍ഖണ്ഡിലെയും ഇരകള്‍ മുസ്‌ലിംകളായിരുന്നു.ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം.സത്യത്തില്‍ പാര്‍ലിമെന്റിലുള്ളില്‍ ബി.ജെ.പി അംഗങ്ങള്‍  മുഴക്കിയ ജയ്ശ്രീരാം വിളികളുടെ ഫാഷിസത്തിന്റെ  അതേ മുഖം തന്നെയാണ് പാര്‍ലിമെന്റിന് പുറത്തും അനുയായികള്‍ മുഴക്കിക്കൊണ്ടിരിക്കുന്നത്.ഫാഷിസത്തിന്റെ നിറവും ഭാഷയും മുഖവും വികാരവും ഒന്ന് തന്നെയാണ്. 
ഇരകള്‍ക്ക് വേണ്ടിയുള്ള നീതിയാണ് അനിവാര്യം, കുറ്റകൃത്യങ്ങള്‍ക്കുള്ള ശക്തമായ ശിക്ഷയും. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞത് പോലെ ആ പഴയ ഇന്ത്യമതി, മോദിയുടെ ഇന്ത്യ വേണ്ട, ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ആ പഴയ ഇന്ത്യ, അതില്‍ മനുഷ്യ ജീവനുകള്‍ക്ക് വിലയുണ്ടായിരുന്നു, 
ഗുജ്‌റാത്ത് കലാപക്കേസില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന് 30 വര്‍ഷം പഴക്കമുള്ള കേസില്‍ കുടുക്കി ജീവപര്യന്ത്യം ശിക്ഷ വിധിക്കുകയും മാലഗോവ് സ്‌ഫോടനക്കേസില്‍ പ്രതിയായിരിക്കുകയും അതോടപ്പം ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് വിളിച്ചു പറഞ്ഞ പ്രജ്ഞസിംഗിനെ എം.പിയാക്കുകയും ചെയ്യുന്ന ഇരുണ്ട കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഫാഷിസം നെടുകെ പിളര്‍ത്തുന്നത് രാജ്യത്തെ തന്നെയായിരിക്കും,  സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിഞ്ഞിരുന്ന ആ പഴയ ഇന്ത്യക്കായ് നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രയത്‌നിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter