അഫ്ഗാൻ സമാധാന ചർച്ചകൾക്കായി അബ്ദുൽ ഗനിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ഡൊണാൾഡ് ട്രംപ്
കാബൂൾ: അഫ്ഗാനിലെ ശാശ്വത സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് ഗനിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ഏറെക്കാലമായി അഫ്ഗാനിൽ തുടർന്നുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരമായി ഏഴിന പദ്ധതികൾ പ്രസിഡണ്ട് അബ്ദുൽ ഗനി അമേരിക്കൻ പ്രസിഡണ്ടിന് സമർപ്പിക്കുമെന്ന് അഫ്ഗാൻ കൊട്ടാര വക്താവ് സിദ്ദീഖി ട്വീറ്റ് ചെയ്തു. സമാധാനം സ്ഥാപിക്കാൻ മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാൻ സർക്കാരിന്റെ കൃത്യവും പഴുതടച്ചതുമായ ചുവടുവെപ്പുകൾ ഇതിന് അനിവാര്യമാണെന്നും ട്രംപ് അഫ്ഗാനിസ്ഥാൻ പ്രസിഡണ്ടിനെ ധരിപ്പിച്ചിട്ടുണ്ട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter