പാഠപുസ്തകത്തില്‍നിന്നും മുസ്‌ലിം ചരിത്രം വെട്ടിമാറ്റണോ?

കേരളത്തിലെ പത്താം ക്ലാസ് സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തില്‍ നിന്ന് കുഞ്ഞാലിമരയ്ക്കാരെ കുറിച്ചുള്ള പാഠഭാഗവും, പടപാട്ടുകളെകുറുച്ചും, ഇസ്ലാമിക സംസ്‌കാരവുമായി ബന്ധപ്പെട്ട തുഹ്ഫത്തുല്‍ മുജാഹിദീന്റെ ഭാഗങ്ങള്‍  അടക്കം ഒഴിവാക്കാന്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിവാദപരമായി തീരുമാനം എടുത്തിരിക്കുന്നു.

ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാജ്യത്തെ സ്വാതന്ത്ര്യ സമര പോരാളികളെയും, നവോഥാന നായകന്മാരുടേയും ചരിത്രങ്ങള്‍ വെട്ടിനിരത്തി സംഘപരിവാര്‍ അജണ്ടകള്‍ കുത്തിനിറയ്ക്കുന്ന വികലമായ വിദ്യാഭ്യാസ നയം കേരളത്തിലെ പാഠപുസ്തകങ്ങളും നടപ്പിലാക്കാന്‍ പോകുന്നുവെന്നതിന്റെ അടയാളങ്ങളാണ് ഇതിലൂടെ പുറത്തുവന്ന് കഴിഞ്ഞിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി അടക്കം ഉത്തരവാദപ്പെട്ടവര്‍ ആര്‍.എസ്.എസിന്റെ വഴിക്കു പോകുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

രാജ്യത്തെ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ സമാനതകളിലില്ലാത്ത പോരാട്ടം നടത്തി വീര രക്തസാക്ഷികളായ കുഞ്ഞാലിമരയ്ക്കാന്മാരുടെ ഐതിഹാസിക ജീവചരിത്രം വെട്ടിമാറ്റുന്നത് നീതികരിക്കാനാവുന്നതല്ല.

കുഞ്ഞാലിമരയ്ക്കാരുടെ അതിനിവേശ വിരുദ്ധ
പോരാട്ടത്തിന്റെ വീരചരിത്രം പുതിയ തലമുറ അറിയരുതെന്ന സംഘപരിവാര്‍ അജണ്ടയാണ് സര്‍ക്കാറിന്റെ ഇത്തരം നിലപാടുകളിലൂടെ നടപ്പാകാന്‍ പോകുന്നത്. അത് ഏറെ അപകടം ചെയ്യും.

മുന്‍പ് സംഘപരിവാര്‍ സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാദ്യായുടെ ജന്മദിനം കേരളത്തിലെ സ്‌കൂളികളില്‍ ആചരിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കി സംഘപരിവാര്‍ പ്രീണനം നടത്തിയ വിദ്യാഭ്യാസ മന്ത്രി വീണ്ടും സമാനമായ വഴിയില്‍ പോകുന്നത് അപകടകരമാണ്. പറങ്കിപടയോട് പോരാടി സ്വന്തം ജീവന്‍ തന്നെ ബലിനല്‍കിയ കുഞ്ഞാലിമരയ്ക്കാന്മാരുടെ ജീവചരിത്രവും, ഇസ്ലാമിക ചരിത്രം മലയാളികളെ പരിചയപ്പെടുത്തിയ മഹത്തായ ഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീന്റെ ഭാഗങ്ങളും വെട്ടിമാറ്റുന്നത് തീര്‍ച്ചയായും ചരിത്രത്തോട് കാണിക്കുന്ന അനീതിയായിരിക്കും.

ആര്‍.എസ്.എസ്ന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനാന്‍ ഉപകരിക്കുമെന്നതിലപ്പുറം മതേതര സമൂഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരിക്കുമിത്.   

മുന്‍ ഇടത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയുടെ കാലത്താണ് 'മതമില്ലാത്ത ജീവന്‍' വലിയ കോലാഹലം സൃഷ്ടിച്ചിരുന്നത്. തങ്ങളടെ മതവിരുദ്ധ നിലപാടുകളെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പദ്ധതിയിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് എത്രമാത്രം അപകടകരമായിരിക്കുമെന്ന് അന്നുതന്നെ സംസ്ഥാന സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. വീണ്ടും സര്‍ക്കാര്‍ അത്തരമൊരു ഉദ്ദ്യമത്തിന് മുതിരുന്നത് വലിയ പ്രതിഷേധം വിളിച്ചുവരുത്താനുള്ള വഴിയൊരുക്കിയേക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter