സിറിയ: വിമതര്‍ക്ക് അമേരിക്കയുടെ 50 കോടി ഡോളര്‍ സഹായം
obസിറിയ: സംഘര്‍ഷം നടക്കുന്ന സിറിയയില്‍ വിമത പോരാളികള്‍ക്ക് 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കാന്‍ യു.എസ് കോണ്‍ഗ്രസ് ധാരണയായി. മിതവാദികളായ സിറിയന്‍ പ്രതിപക്ഷത്തിന് അധിക സഹായം നല്‍കാനും സിറിയന്‍ ജനതക്ക് അക്രമത്തില്‍ നിന്ന് പ്രതിരോധം നല്‍കാനും പോരാട്ട പ്രദേശങ്ങളെ പ്രതിപക്ഷ നിയന്ത്രണത്തിലാക്കാനും തീരുമാനിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. വിമതര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനും സായുധ സജ്ജമാക്കാനുമാണ് ഫണ്ട് വിനിയോഗിക്കുക. പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇതിനിടെ യു.എസിന്റെ ഈ ഇടപെടല്‍ തെറ്റാണെന്നും ഭീമമായ ഈ തുക ഉപകാരപ്രദമായ മറ്റു വല്ലതിനും ഉപയോഗിക്കാവുന്നതാണെന്നും യു.എന്നിലെ റഷ്യന്‍ അംബാസഡര്‍ വൈറ്റലി ചര്‍കിന്‍ വിമര്‍ശിച്ചു. 2011 മാര്‍ച്ച് 11 മുതല്‍ ഇതുവരെയായി യു.എസ് 287 മില്യണ്‍ ഡോളര്‍ വിമതര്‍ക്ക് നല്‍കിയിരുന്നു. ജോര്‍ദാനിനടുത്ത് വിമത പോരാളികള്‍ക്കായി നടന്ന രഹസ്യ സൈനിക പരിശീലനത്തില്‍ സി.ഐ.എയും പങ്കെടുത്തിരുന്നു. മൊത്തം 1.5 ലക്ഷം കോടി ഡോളര്‍ നല്‍കാന്‍ ധാരണയായതിന്റെ ഭാഗമായാണിപ്പോള്‍ 500 മില്യണ്‍ ഡോളര്‍ നല്‍കുന്നത്. സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കിലും സൈനിക ഇടപെടല്‍ അനാവശ്യമാണെന്നാണ് യു.എസ് പക്ഷം. ഇതിനിടെ ഐ.എസ്.ഐ.എല്ലിനെതിരെ സിറിയ നടത്തുന്ന വ്യോമാക്രമണത്തെ ഇറാഖ് പ്രധാനമന്ത്രി നൂരി മാലികി സ്വാഗതം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter