കശ്മീർ വിഷയത്തിലെ ഇന്ത്യക്കെതിരെയുള്ള നിലപാടിൽ മാറ്റംവരുത്താനില്ല-മലേഷ്യൻ പ്രധാനമന്ത്രി
- Web desk
- Oct 25, 2019 - 16:06
- Updated: Oct 25, 2019 - 20:29
ക്വലാലംബൂർ: കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും നിലപാടിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് വ്യക്തമാക്കി. യുഎൻ പാസാക്കിയ പ്രമേയം ആണ് ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് ഗുണകരമായിട്ടുള്ളതെന്നാണ് എനിക്ക് തോന്നുന്നത്, ഇന്ത്യയും പാകിസ്ഥാനും മാത്രമല്ല യുഎസും മറ്റു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ഞങ്ങൾ പറയുന്നത്. മനസ്സിലുള്ളതാണ് പറയുന്നത്. പറഞ്ഞത് പിൻവലിക്കുകയോ മാറ്റുകയോ ചെയ്യില്ല- മലേഷ്യൻ പാർലമെന്റിൽ മഹാതീർ പറഞ്ഞു. മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് ഇന്ത്യൻ കമ്പനികൾ പിൻവാങ്ങിയ സാഹചര്യത്തിലാണ് നിലപാടിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് മലേഷ്യ വ്യക്തമാക്കിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment