ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പറഞ്ഞുവെക്കുന്നത്
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈജിപ്തിന്റെ പ്രധാന നഗരങ്ങളില്‍ രാജ്യത്തിന്റെ പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് സീസി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലറങ്ങിയത്. അഴിമതിയും ജനവിരുദ്ധ സമീപനവുമാണ് സീസിയെ താഴെയിറക്കണമെന്ന് ജനഹിതത്തിന് കാരണം.
2013 ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് അബ്ദുല്‍ ഫത്താഹ് സീസി അധികാരത്തിലെത്തുന്നത്.അധികാരത്തിലെത്തിയ ശേഷം പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും അദ്ധേഹം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.2011 ലെ അറബ് വസന്തത്തിലൂടെ രാജ്യത്ത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുകയും പിന്നീട 2013ല്‍ സീസി പട്ടാള അട്ടിമറിയിലൂടെ പുറത്തുപോവുകയും ചെയ്ത മുഹമ്മദ് മുര്‍സി അനുകൂല പ്രകടനക്കാരായ 60,000ത്തോളം പേരെയാണ് നേരത്തെ സീസി പ്രക്ഷോഭത്തിന്റെ പേരില്‍ മാത്രം തടവിലാക്കപ്പെട്ടവരുടെ കണക്കുകളായി പുറത്തുവന്നിരുന്നത്.തടവിലാക്കപ്പെട്ടവരില്‍ നൂറ് കണക്കിന് പേരെ ജീവപര്യന്ത്യം തടവിന് ശിക്ഷിക്കുകയും മറ്റുപലരെയും പിന്നീട് കാണ്‍മാനില്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട ചെയ്തിരുന്നു.പ്രതിഷധക്കാരോട് അസഹിഷ്ണുതാ പരമായ സമീപനമാണ് സീസി എന്നും സ്വീകരിച്ചിരുന്നത്. അതിനാല്‍ ഈജിപ്തില്‍ 10 ലധികം പേര്‍ സര്‍ക്കാര്‍ അനുമതി കൂടാതെ പ്രതിഷേധിക്കാനോ സമരം സംഘടിപ്പിക്കാനോ മുതിര്‍ന്നിരുന്നില്ല, മുര്‍സിയുടെയും ബ്രദര്‍ഹുഡ് അനുയായികളുടെയും ഗതി തങ്ങള്‍ക്ക് വരുമെന്ന ഭയമാണ് ഇതിന് പിന്നിലുണ്ടായിരുന്ന ഹേതുകം.
വിപ്ലവത്തിന്റെ തുടക്കം
എന്നാല്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ സ്‌പെയിനിൽ പ്രവാസിയായി കഴിയുന്ന ഈജിപ്ഷ്യന്‍ പൗരനായ മുഹമ്മദ് അലിയാണ്.അദ്ധേഹം സീസി ഭരണത്തിലെ അഴിമതിയും ആഡംബര ജീവിതവും തുറന്ന്കാട്ടി വീഡിയോപരമ്പരകള്‍ ചെയ്യുകയും സോഷ്യല്‍ മീഡിയകളിലൂടെ അപ് ലോഡ് ചെയ്യുകയും ചെയ്തു.മില്യണ്‍ കണക്കിന് ആളുകളായിരുന്നു ആ വീഡിയോകള്‍ കണ്ടത്. ബില്യണ്‍ കണക്കിന് ഈജിപ്ഷ്യന്‍ പൗണ്ടുകള്‍ പൊതുഖജനാവില്‍ നിന്ന് ആഡംബര ജീവിതത്തിനും കൊട്ടാരവാസത്തിനും വില്ലകള്‍ക്കും ചെലവിട്ടിട്ടുണ്ടെന്നും അലി തന്റെ വീഡിയോവില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം താഴോട്ട് കൂപ്പുകുത്തുമ്പോഴാണ് പൊതു ഖജനാവില്‍ നിന്ന് പണം സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി സീസി നീക്കി വെച്ചത്.
സീസിയുടെ പ്രതികരണം
ആഡംബരമായി നിര്‍മ്മിച്ച ബില്‍ഡിങ്ങുകൾ തന്റെ അനുവാദപ്രകാരമാണെന്നും അത് താന്‍ തുടരുകയും ചെയ്യുമെന്നായിരുന്നു സീസി ഇതേകുറിച്ച് പ്രതികരിച്ചത്. മറ്റാരോപണങ്ങളില്‍ മുഹമ്മദലി നുണപറയുകയാണെന്നും സീസി ആരോപിച്ചു.
പിന്നീട് മുഹമ്മദലിയെ ബ്രദര്‍ഹുഡിന്റെ അനുയായിയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമവും പാഴായി.ബിസിനസ്‌കാരനും ബില്‍ഡിംഗ് കോണ്‍ട്രാക്ടറും മുമ്പ് പത്ത് വര്‍ഷത്തോളം സൈന്യത്തില്‍ ജോലി ചെയ്യുകയും ചെയ്ത മുഹമ്മദലിക്കെതിരെ ആരോപണമുന്നയിക്കാനുള്ള സീസി ഭരണകൂടത്തിന്റെ ശ്രമവും പാഴായി.സീസിയും മറ്റു ഉദ്യോഗസ്ഥരും പൊതുപണം ദുരുപയോഗം ചെയ്യുന്നുവെന്നും അഴിമതിയിലൂടെ സഞ്ചരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അലി ഫൈസ്ബുക്കില്‍ വീഡിയോ പരമ്പരകൾ പോസ്റിയിരുന്നത്. ആരോപണങ്ങൾക്കേതിരെ രംഗത്ത് വന്ന സീസി ബില്‍ഡിംഗിന്റെ ആഡംബര നിര്‍മ്മാണത്തിന്‍രെ ഉത്തരവാദിത്വം മാത്രമാണ് ഏറ്റെടുത്തത്.അത് താന്‍ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജനം ഏറ്റെടുക്കുന്നു
മുഹമ്മദലി ഉയര്‍ത്തിയ വീഡിയോകള്‍ ഏററെടുത്ത് അറബ് വസന്തത്തില്‍ ഉയര്‍ന്ന് വന്ന മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങുകയായിരുന്നു.2011 ലെ ഈജിപ്ത് വിപ്ലവത്തെ(അറബ് വസന്തം) ഓര്‍മ്മിപ്പിക്കുമാറ് സീസിയുടെ രാജി ആവശ്യപ്പെട്ട വെള്ളിയാഴ്ച വൈകുന്നേരം കൈറോയിലെ തഹ്‌രീര്‍ സ്വകയറില്‍ നൂറ് കണക്കിന് പേര്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭവുമായി തടിച്ചുകൂടുകയായിരുന്നു.
പ്രതിഷേധക്കാരെ മറികടക്കാന്‍ പോലീസ് ടിയര്‍ഗ്യാസും മറ്റും പ്രയോഗിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്ത് കൊളുത്തിയ പ്രതിഷേധത്തിന്റെ തിരിനാളം ശനിയാഴ്ച രാവിലെ വരെ നീണ്ടുനില്‍ക്കുകയായിരുന്നു.കൈറോവില്‍ തുടങ്ങിയ പ്രതിഷേധം ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയയിലും പങ്ക് വെച്ചതോടെ അലക്‌സാണ്ട്രിയ, സൂസ്,മഹല്ല,ദിംയാത്ത്,മന്‍സൂറ തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധത്തിന്റെ അലയൊലി വ്യാപിക്കുകയും ചെയ്തു.സീസിയുടെ പതനത്തിന് വേണ്ടിയുള്ള ബാനറുകളാണ് ദിംയാത്തില്‍ ഉയര്‍ന്ന് പൊങ്ങിയത്.ഭരണകൂടത്തിന്റെ പിന്‍വാങ്ങലാണ് ജനത്തിന്റെ ആവശ്യമെന്ന മന്ത്രമാണ് അല്കസാണ്ട്രിയയില്‍ ഉയര്‍ന്നത്. 2011 ല്‍ ഹുസ്‌നി മുബാറകിനെതിരെയും 2013 ല്‍ മുഹമ്മദ് മുര്‍സിക്കെതിരെയും ഉയര്‍ത്തിയ മുദ്ര്യാവാക്യങ്ങളാൻ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. പുറത്തുപോകൂ, ഞങ്ങളല്ല, നിങ്ങളാണ് പോകേണ്ടത് മനസ്സിലാകുന്നില്ലേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാരില്‍ നിന്നും ഉയര്‍ന്നിരുന്നത്.
പ്രതിഷേധത്തിന്റെ പേരില്‍ അഞ്ഞോറോളം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടു.കൈറോ,അലക്‌സാണ്ടിറിയ,ദിംയാത്,മഹല്ല,മന്‍സൂറ എന്നിവിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്യപ്പെട്ട 120 കേസുകള്‍ തനിക്കറിയാമെന്ന്് ഈജിപ്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഡ്വക്കറ്റുമായ മുഹമ്മദ് അസാബ് പറയുന്നു.
പ്രതിഷേധം നല്‍കുന്ന സൂചനകള്‍
ഈജിപ്ഷ്യന്‍ അധികൃതരോട്, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന ഹ്യൂമന്‍ റൈറ്റ് വാച്ചിന്റെ ആഹ്യാനം പ്രതിഷേധം അന്താരാഷ്ട്ര തലങ്ങളിലേക്ക് സഞ്ചരിക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.
പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമെതിരെ കഴിഞ്ഞ ആറ് വര്‍ഷമായി നിലനില്‍ക്കുന്ന നിരോധനത്തെ നേരിട്ടായിരുന്നു അഴിമതി ആരോപണങ്ങളിലുഴലുന്ന പ്രസിഡണ്ടിനെതിരെ മുദ്രാവാക്യങ്ങളുമായി ജനം തെരുവിലറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ വിപ്ലവം തെരുവുകളിലേക്കിറങ്ങുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു.പ്രതിഷേധക്കാരില്‍ കൂടുതലും യുവാക്കളായിരുന്നു, സീസി ഗെറ്റ് ഔട്ട് സീസി പുറത്തുപോവുക എന്നതായിരുന്നു അവര്‍ പ്രധാനമായും ഉയര്‍ത്തിയ മുദ്ര്യാവാക്യം.
ഡൊണാള്‍ഡ് ട്രംപ് ഇത്തരം പ്രധിഷേധങ്ങള്‍ കാര്യമാക്കേണ്ടെന്നും ഈജിപ്തിന് വലിയ നേതാവ് സീസിയുണ്ടെന്നും പറഞ്ഞ് ശക്തമായ പിന്തുണ കൊടുക്കുമ്പോഴും ഈ വിപ്ലവത്തില്‍ പ്രതീക്ഷ കൈവിടാതെയിരിക്കുകയാണ് ഈജിപ്ഷ്യന്‍ ജനത.
അംഗബലത്തില്‍ അറബ് വസന്തത്തിന്റെ അയലത്ത് എത്തില്ലെങ്കിലും രാജ്യത്തെ ജനതയുടെ പേടി മറി കടക്കാന്‍ മുഹമ്മദലി തുടങ്ങിവെച്ച ഈ വിപ്ലവത്തിന് കഴിഞ്ഞുവെന്നത് വിജയത്തിലേക്കുള്ള സൂചനകള്‍ തന്നെയാണ് നല്‍കുന്നത്.അവസാന വീഡിയോകളിലൊന്നില്‍ അലി പറഞ്ഞുവെക്കുന്നത് ഈജിപ്ത പ്രതിരോധ മന്ത്രിയായ മുഹമ്മദ് സാക്കിയോട് പ്രശ്‌നത്തില്‍ ഇടപെടാനും പ്രസിഡണ്ട് സീസിയെ അറസ്റ്റ് ചെയ്യാനുമാണ്.
സീസി വിരുദ്ധ പ്രക്ഷോഭം രാജ്യത്തെ മുന്നോട്ടുയുള്ള പ്രയാണത്തിന് സഹായകമാവുമെന്നും ഇതിലൂടെ രാജ്യത്ത് പ്രതിഷേധിക്കാനുള്ള പേടിയാണ് ജനം ഈ ചെറുപ്രക്ഷോഭം കൊണ്ട്തകര്‍ത്തതെന്നും കൈറോ.യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്റിസ്റ്റ് കമാല്‍ അല്‍ സയ്യിദ് വ്യക്തമാക്കുന്നു.
പുതിയ ചുവടുവയ്പ്പുകള്‍ ഈജിപ്തില്‍ ജനാധിപത്യത്തിന്റെയുംസ്വാതന്ത്ര്യത്തിന്റെയും പുതിയ പ്രഭാതവും പൊന്‍പുലരിയും അലയൊലികളും തീര്‍ക്കട്ടെ എന്ന് പ്രത്യാശിക്കാം
Leave A Comment