ഇസ്രായേലിലെ ജനങ്ങളുടെ പൊതുഹിതത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു; ഫലസ്തീനികള്‍ അതിന് വിലനല്‍കേണ്ടി വരുമെങ്കിലും
ഇസ്രായേല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഫലസ്തീനികള്‍ക്ക് ഈ തെരഞ്ഞെടുപ്പ് എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഈ കുറിപ്പ്. പി.എല്‍.ഓ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായ ഹാനന്‍ അശ്റാവി ഹാരറ്റ്സിലെഴുതിയ ലേഖനത്തിന്റെ മൊഴിമാറ്റം.  width=കഴിഞ്ഞ ഒരാഴ്ചയായി ആഗോളമാധ്യമ സമൂഹം ഞങ്ങളോട് ചോദിച്ചു കൊണ്ടിരുക്കുന്ന ഒരു ചോദ്യമുണ്ട്. ഇസ്രായേലിലെ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സമാധാനത്തിന് ഇനി വല്ല  സാധ്യതയുമുണ്ടോ എന്നതാണ് ആ ചോദ്യം. അതിന് ഒറ്റ മറുപടിയേ ഉള്ളൂ. ജയിച്ചുകഴിഞ്ഞാല്‍ തങ്ങളുടെ അധിനിവേശ പദ്ധതി തുടരുമെന്ന് തന്നെയാണ് ഇസ്രായേലിലെ മിക്കവാറുമെല്ലാ പാര്‍ട്ടികളുടെയും പ്രകടന പത്രിക പ്രഖ്യാപിക്കുന്നത്. കിഴക്കേ ജറുസലേമിനെ ആഗോളസമൂഹത്തിനിടയില്‍ വീണ്ടു ഒറ്റപ്പെടുത്തുമെന്ന് തന്നെയാണ് എല്ലാവരും ആവര്‍ത്തിക്കുന്നത്. എന്ന് പറഞ്ഞാല്‍ ഇസ്രായേലിലെ തെരഞ്ഞെടുപ്പുഫലം എന്തു തന്നെയായാലും ഫലസ്തീന് മുന്നിലുള്ളത് അപകടരമായ ഭാവി തന്നെയാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് അവരുടെ അടിസ്ഥാനാവകാശങ്ങള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന സത്യം ഇസ്രായേലിലെ രാഷ്ട്രീയപാര്‍ട്ടികള്‍ മറന്നുപോയ മട്ടാണ്. ഫലസ്തീനിലെ 4 മില്യന്‍ ജനങ്ങളെ സത്യത്തില്‍ ഇസ്രായേല്‍ തടവിലാക്കിയിരിക്കുകയാണ്. അവിടെ തുടരുന്ന അതിക്രമങ്ങളാണ് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്നത്. ഇസ്രായേലിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ നീതി എന്ന വാക്ക് തന്നെ അപ്രത്യക്ഷായിരിക്കുന്നുവെന്നാണ് തോന്നുന്നുത്. പ്രദേശത്തെ ജൂതന്മാര്‍ക്കൊഴികെ ഏതു പൌരനും നീതി അന്യമായി തുടരുകയാണ്. ഇസ്രായേലില്‍ തന്നെയുള്ള മുസ്ലിംകളെയും ക്രിസ്തുമതവിശ്വാസികളെയു നോക്കൂ. ഒന്നര മില്യന്‍ വരും അവരുടെ എണ്ണം. രാജ്യം പൌരത്വം അനുവദിച്ച ഇവര്‍പോലും അവിടെ നീതിനിഷേധം നേരിടുന്നു. തങ്ങളോട് തുടരുന്ന വിവേചനാത്മക സമീപനം വര്‍ധിച്ചുവരികയാണെന്ന് അവര്‍ പരാതിപ്പെടുന്നു. മിക്കവാറും എല്ലാ സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളില്‍ ഈ ജുതേതര വിഭാഗത്തോടുള്ള ഈ വെറുപ്പ് വളരെ പ്രകടമായിരുന്നു. മസ്ജിദുല്‍അഖ്സ പൊളിക്കണമെന്ന് അഭിപ്രായപ്പെട്ട സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പരാമര്‍ശം വിവാദമായപ്പോള്‍ അതു വെറും തമാശയായിരുന്നുവെന്ന് പറയാനും ധൈര്യം കാണിച്ചിരിക്കുന്നു അയാള്‍. 2012ലുടനീളം പ്രദേശത്തെ പുണ്യഗേഹങ്ങളെ ലക്ഷ്യം വെച്ച് ഇസ്രായേലി തീവ്രവാദികള്‍ നടത്തിയ അക്രമങ്ങളെയുമെല്ലാം തമാശയുടെ പട്ടികയില്‍ തന്നെ എഴുതിച്ചേര്‍ക്കണമെന്നാവുമോ അയാളുടെ വാദം. മറ്റൊരു സ്ഥാനാര്‍ഥിയുടെ വാഗ്ദാനങ്ങളില്‍ ഒന്ന് പ്രദേശത്തെ ഫലസ്തീനികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ ആവശ്യമായ ഫണ്ട് നല്‍കുമെന്നതായിരുന്നു. പ്രദേശത്ത് നിന്ന് ഫലസ്തീനികളെ തുടച്ചുനീക്കുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. പല സ്ഥാനാര്‍ഥികളും ഫലസ്തീനികളുടെ മണ്ണില്‍ സ്ഥാപിച്ച ജൂതകുടിയേറ്റ കേന്ദ്രങ്ങളില്‍ വന്നാണ് പ്രചാരണം നടത്തിയത്. തങ്ങള്‍ നെസറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഈ കേന്ദ്രങ്ങളൊന്നും ഒരുക്കലും പൊളിച്ചു നീക്കപ്പെടുകയില്ലെന്ന് ഉറപ്പുനല്‍കിയാണ് അവിടെ വന്നവരെല്ലാം മടങ്ങിപ്പോയത്. അന്താരഷ്ട്രനിയമങ്ങള്‍ക്ക് പോലും വിരുദ്ധമായാണ് ആ കേന്ദ്രങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം വരെ തത്കാലത്തേക്ക് അവര്‍ വിസ്മരിക്കുന്നു. അതെ സമയത്ത്, ബാബുശ്ശംസിലും ബാബുല്‍കറാമയിലും പന്തല്‍കെട്ടി ഇസ്രായേലിനെതിരെ പ്രതിഷേധം തുടങ്ങിയ ഫലസ്തീനികളെ ജൂതസൈന്യം നിര്‍ബന്ധിച്ച് സ്ഥലമൊഴിപ്പിച്ചത് ഇക്കഴിഞ്ഞ ആഴ്ചയാണ്. അന്ന് ഇവരുടെയെല്ലാം പാര്‍ട്ടി ആസ്ഥാനങ്ങള്‍ ആ നടപടിയില്‍ സന്തോഷം രേഖപ്പെടുത്തുകയുണ്ടായി എന്നതും ഇതോട് നാം ചേര്‍ത്തുവായിക്കുക.  width=പ്രദേശത്ത് അതിനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്ക് മേല്‍കൈ ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. പതിറ്റാണ്ടുകളായി തുടരുന്ന ഈ അധിനിവേശമായിരിക്കണം അതിന് കാരണമായത്. ഇസ്രായേലിലെ സാധാരണക്കാരായ ജനങ്ങളില്‍ നല്ലൊരു വിഭാഗവും ഇരുരാഷ്ട്രവാദത്തെ അംഗീകരിക്കുന്നവരാണ്. മേഖലയുടെ സമാധാനത്തിന് അതാണ് നല്ലതെന്നു അവര്‍ക്ക് തിരിച്ചറിവുണ്ട്. എങ്കില്‍പോലും മാറിവരുന്ന ഓരോ തെരഞ്ഞെടുപ്പുകളിലും അവര്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് ഇരുരാഷ്ട്രസിദ്ധാന്തത്തെ എതിര്‍ക്കുന്നവരെയും അസാമാധാനത്തിനായി ശ്രമിക്കുന്നവരെയുമാണ്. മിഡിലീസ്റ്റില് പലപ്പോഴും സാധ്യമായിരുന്ന സമാധാനത്തെ അകറ്റിയാട്ടിയതിന് ഇസ്രായേലിലെ രാഷ്ട്രീക്കാര്‍ തന്നെയാണ് കാര്യമായും ഉത്തരാവാദികള്‍. അധിനിവേശം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിന് പകരം അവര്‍ ആലോചിക്കുന്നത് കുടിയേറ്റം തുടര്‍ന്ന് അസമാധാനം വിതക്കാനാണ്. സമാധാനത്തെ തങ്ങളുടെ രാഷ്ട്രീയ ജണ്ടകളില്‍ പെടുത്തുന്നില്ലെന്നതിനു പുറമെ പലപ്പോഴും അതിന് എതിരെ നില്‍ക്കാനാണ് ഈ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. ഇസ്രായേലിനെ പോലെ, അന്യരാഷ്ട്രങ്ങളുടെ രാഷ്ട്രീയത്തിലിടപെടുന്ന സ്വഭാവം ഫലസ്തീനികള്‍ക്കില്ല. അവിടത്തെ ജനങ്ങളുടെ ഹിതത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു, അതിന് ഞങ്ങള് ‍സ്വന്തം ജീവിതം തന്നെ വിലകൊടുക്കേണ്ടി വരുന്നുവെങ്കിലും. ഇസ്രായേലിലെ രാഷ്ട്രീയനേട്ടങ്ങള്‍ ഫല്സ്തീനിതെരില്‍ കുതിര കയറാനുള്ള ഒരു ലൈസന്‍സായാണ് അവിടത്തെ പല നേതാക്കളും ഉപയോഗപ്പെടുത്തുന്നത്. ഏതായാലും ഫലസ്തീനികളോടുള്ള സമീപനമനുസരിച്ച് ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷയും അരക്ഷിതാവസ്ഥയും തീരുമാനിക്കപ്പെടുന്ന കാലം അത്ര വിദൂരമല്ല. ഫലസ്തീനികളുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതിനേക്കാള്‍ സമാധാനത്തിലേര്‍പ്പെടുന്നതാണ് ഇസ്രായേലിലെ പൊതുജനത്തിന് നല്ലതെന്ന് അവിടത്തുകാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter