സല്‍കര്‍മ്മങ്ങള്‍ക്കാണെങ്കിലും അമിതാവേശം വേണോ?
അബൂഹുറൈറ(റ)യില്‍ നിന്ന്‌ നിവേദനം:``നബിതിരുമേനി(സ്വ) അരുളി:എല്ലാത്തിനും ആവേശം ഉണ്ട്‌, എല്ലാ ആവേശങ്ങള്‍ക്കും ബലക്ഷയവും. ഒരാള്‍ സല്‍കര്‍മ്മം ഉദ്ദേശിക്കുകയും മിതമായ രീതിയില്‍ നിര്‍വ്വഹിച്ചു തുടങ്ങുകയും ചെയ്‌താല്‍ അദ്ദേഹത്തെ നിങ്ങള്‍ വിജയികളില്‍ എണ്ണുക.'' (തിര്‍മുദി) ഏതെങ്കിലും ഒരു പ്രഭാഷണം കേട്ട ആവേശത്തില്‍ അടുത്ത ദിവസം തന്നെ ഒട്ടധികം സല്‍കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തിടുക്കം കൂട്ടുകയും അവ തുടര്‍ത്തിക്കൊണ്ടു പോകാനാകാതെ ഉപേക്ഷിക്കുകയും ചെയ്യുന്നവരെ വിമര്‍ശിക്കുകയാണ്‌ ഈ നബിവചനം. അതിനു പകരം അമിതാവേശം വെടിഞ്ഞ്‌, ശരീരത്തിനണങ്ങുന്ന സുകൃതങ്ങള്‍ പതിവക്കാനാണ്‌ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്‌. ഒരു രാത്രി മുഴുവന്‍ സുന്നത്ത്‌ നിസ്‌കാരങ്ങളില്‍ മുഴുകി, അടുത്ത രാത്രി രണ്ട്‌ റക്‌അത്തു പോലും നിസ്‌കരിക്കാതിരിക്കുന്നവനേക്കാള്‍ ഭേദം രണ്ടു ദിവസവും രണ്ട്‌ റക്‌അത്ത്‌ വീതമെങ്കിലും നിസ്‌കരിക്കുന്നവനാണല്ലോ. പതിവായി നിര്‍വ്വഹിക്കപ്പെടുന്ന സല്‍കര്‍മ്മങ്ങളത്രെ അല്ലാഹുവിന്‌ ഏറ്റവും ഇഷ്‌ടവും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter