ചൈനയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ പാർപ്പിക്കാൻ പുതിയ ജയിലുകൾ ഒരുങ്ങുന്നതായി റിപ്പോർട്ട്
ബീജിങ്: ചൈനയിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ ഉയിഗൂര്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് ചൈന കൂടുതല്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. ആസ്ത്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ വര്‍ഷം മുതല്‍ സിന്‍ജിയാങ് അധികൃതര്‍ പലതരം തടങ്കല്‍ പാളയങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയത്. തീവ്രവാദ വിരുദ്ധ സന്ദേശങ്ങൾ കൈമാറുന്നതിന് പ്രത്യേക ബോധവൽക്കരുണം നൽകുകയാണെന്ന കാരണം പറഞ്ഞാണ് ഉയ്ഗൂറുകളെ തടവിലാക്കുന്നത്. പുനര്‍ വിദ്യാഭ്യാസ പദ്ധതിക്കായി 14 കേന്ദ്രങ്ങളുണ്ടെന്നാണ് ചൈന പറയുന്നത്. എന്നാല്‍ ഇതെല്ലാം തടവടകളാണെന്ന് തെളിവുകളിലൂടെ വ്യക്തമാകുന്നു.സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍, ദൃക്‌സാക്ഷികളുടെ മൊഴി, മാധ്യമറിപ്പോര്‍ട്ടുകള്‍ എന്നിവയാണ് തെളിവുകളായി നിരത്തിയിരിക്കുന്നത്.

ഉപഗ്രഹ ചിത്രങ്ങള്‍ ഉദ്ധരിച്ച്‌, മോചിപ്പിക്കപ്പെടുന്നതിനുപകരം നിരവധി തടവുകാരെ ജയിലുകളിലേക്കും മറ്റ് സൗകര്യങ്ങളിലേക്കും അയച്ചിരിക്കാമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാത്രിയില്‍ സിന്‍ജിയാങ്ങിന്റെ സാറ്റലൈറ്റ് ഇമേജുകള്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ പ്രത്യേകിച്ചും ജനവാസമില്ലാത്ത പ്രദേശങ്ങളില്‍, ഇത് പുതിയ തടങ്കല്‍ സൈറ്റുകളാണെന്ന് തെളിഞ്ഞു. അത്തരം ചിത്രങ്ങളുടെ സൂക്ഷ്മപരിശോധനയില്‍ ഉയര്‍ന്ന മതിലുകള്‍, വാച്ച്‌ ടവറുകള്‍, മുള്ളുവേലികളുള്ള ആന്തരിക ഫെന്‍സിംഗ് എന്നിവയാല്‍ ചുറ്റപ്പെട്ട ഹള്‍ക്കിംഗ് കെട്ടിടങ്ങള്‍ എന്നിവ കണ്ടെത്താന്‍ കഴിഞ്ഞു. ഇവയെല്ലാം തന്നെ ഇത് തടങ്കല്‍ പാളയങ്ങള്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ ഉതകുന്നതായിരുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ നഥാന്‍ റൂസര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter