അദ്‌നാന്‍ ഗെയ്ഥിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചതിനെതിരെ കൂടുതല്‍ ഫലസ്ഥീനികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍

ഫലസ്ഥീന്‍ പോരാളി അദ്‌നാന്‍ ഗെയ്ഥിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച കൂടുതല്‍ ഫലസ്ഥീനികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍. വെസ്റ്റ് ബാങ്കിലും ജറൂസലമിലും താമസിക്കുന്നവരെ തെരഞ്ഞ്പിടിച്ചാണ് അറസ്റ്റ്.

ജറൂസലമില്‍ വിപ്ലവം  സൃഷ്ടിച്ചിരുന്ന അദ്‌നാന്‍ ഗെയ്ഥിനെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തതില്‍ നേരത്തെ ഫതഹ് ആക്ടിവിസ്റ്റുകള്‍ സമാധാനപരമായ പ്രതിഷേധം നടത്തിയിരുന്നു, ഇതില്‍ പ്രതിഷേധിച്ചിരുന്ന ആക്ടിവിസ്റ്റുകളെയാണ് ഇസ്രയേല്‍ പ്രധാനമായും ലക്ഷീകരിക്കുന്നതെന്നാണ് ഔദ്യോഗിക വിവരങ്ങള്‍.

ഫലസ്ഥീനിയന്‍ ജേര്‍ണലിസ്റ്റ് അഹ്മദ് അല്‍ ഖതീബിനെയും ഇസ്രയേല്‍ അറസ്റ്റ് ചെയ്തു. ഖതീബിനെ മുമ്പും പലതവണ അധിനിവേശ സേന അറസ്‌ററ് ചെയ്തിട്ടുണ്ട്.

മണിക്കൂറുകള്‍ക്കകം 32 ഫലസ്ഥീനികളെയാണ് ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. അറസ്‌ററ് ചെയ്തവരുടെ കൂട്ടത്തില്‍ ഫലസ്ഥീനിയന്‍ പെണ്‍കുട്ടിയും 17 വയസ്സുകാരനായ ആയത്ത് ഇബ്രാഹീമും ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 5,500 ഓളം ഫലസ്ഥീനികള്‍ ഇപ്പോള്‍ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നു.57 സ്ത്രീകളും 350 കുട്ടികളും അതില്‍ ഉള്‍പ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter