റമദാനില്‍ വിശ്വാസികള്‍ക്കായി അല്‍ അഖ്‌സാ മസ്ജിദ് തുറക്കും

വരുന്ന റമദാന്‍ മാസത്തില്‍ അല്‍ അഖ്‌സാ പള്ളി വിശ്വാസികള്‍ക്കായി പൂര്‍ണമായും തുറന്ന് നല്‍കുമെന്ന് അഖ്‌സാ  മസ്ജിദ് കമ്മറ്റി അല്‍ ഖുദ്‌സ് ഇസ്്‌ലാമിക് വഖഫ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. പള്ളി കോമ്പൗണ്ടിന്റെ മുഴുവന്‍ ഭാഗവും ആരാധനകള്‍ക്കായി തുറക്കും, കഴിഞ്ഞ വര്‍ഷം കോവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പള്ളിയാണ് ഇപ്പോള്‍ തുറക്കുന്നത്.

പള്ളിയില്‍ വരുന്നവര്‍ പരിപൂര്‍ണ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് വഖഫ് ഡിപാര്‍ട്‌മെന്റ് ആവശ്യപ്പെട്ടു. ചാന്ദ്രമാസക്കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാന്‍ മുസ്്‌ലിംകള്‍ക്ക് ആരാധനകളുടെയും വ്രതങ്ങളുടെയും മാസമാണ്. പള്ളികള്‍ സജീവമാവുന്ന ഒരു മാസം കൂടിയാണ് റമദാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter