മുത്തലാഖ് ബില്‍ ലോകസഭ പാസ്സാക്കി

മുത്തലാഖ് ബില്‍ പ്രതിപക്ഷ എതിര്‍പ്പിനിടെ ലോകസഭയില്‍ പാസ്സായി. 82 നെതിരെ 303 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, അസദുദ്ധീന്‍ ഉവൈസി, എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങി നിരവധി എം.പിമാര്‍ അവതരിപ്പിച്ച ഭേതഗതികള്‍ വോട്ടിനിട്ട് തളളുകയായിരുന്നു.

മുത്തലാഖ് നിരോധിക്കുന്ന ബില്‍ ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് പറഞ്ഞാണ് കേന്ദ്രമന്ത്രി  രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചത്.ബില്‍ പാര്‍ലിമെന്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസ്,തൃണമൂല്‍ കോണ്‍ഗ്രസ്,മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതില്‍ പുരുഷന് നീതി ലഭിക്കാത്തതിനാല്‍ തന്നെ എന്‍.ഡി.എ ഭരണ കക്ഷിയായ ജനതാദള്‍ യുണൈറ്റഡ് ചര്‍ച്ചയില്‍ പങ്കെടു്ക്കാതെ ഇറങ്ങിപ്പോയി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter