ഇസ്‌ലാമിക് സ്റേറ്റിന്റെ "ഖിലാഫത്ത്" ഭരണം?
islamic stateമിഡില്‍ ഈസ്റ്റില്‍ നിന്ന്കേള്‍ക്കുന്നത് കലാപത്തിന്റെയും കാലുഷ്യത്തിന്റെയും വര്‍ത്തമാനങ്ങളാണ്.കഥാപാത്രങ്ങള്‍ മാറിവരുന്നുണ്ടെങ്കിലും കഥാതന്തുവിനു മാറ്റമൊന്നുമില്ല.അല്ലറ ചില്ലറ മേക്കപ്പ് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മാത്രം. പറഞ്ഞുവരുന്നത് ഭീകരതയുടെ പുതിയ അവതാരമായ 'ഇസ്ലാമിക് സ്റ്റേറ്റി'നെക്കുറിച്ചാണ്. 'സ്വയംപ്രഖ്യാപിത' ഇസ്‌ലാമിക രാഷ്ട്രവും ഖലീഫയുമായി അരങ്ങു തകര്‍ക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ലോകമുസ്‌ലിംകളോടു മുഴുവന്‍ തങ്ങളുടെ നേതാവ്അബൂബക്കര്‍ അല്‍ബഗ്ദാദി എന്ന 'ഖലീഫ ഇബ്രാഹിമിനെ' ബൈഅത്ത് (അനുസരണ പ്രതിജ്ഞ)ചെയ്യാനും അവര്‍ നിയന്ത്രിക്കുന്ന സ്ഥലങ്ങളിലേക്കു പലായനം ചെയ്യാനുംആവശ്യപ്പെട്ടുവെന്ന് കഴിഞ്ഞ ആഴ്ചകളില്‍ അറബ് അന്താരാഷ്ട്ര മാധ്യമങ്ങള്‍റിപ്പോര്‍ട്ടു ചെയ്തിരുന്നു. അല്‍ഖാഇദയെപ്പോലും കടത്തിവെട്ടുന്ന തീവ്ര സലഫി-വഹ്ഹാബി ആശയംകൊണ്ടുനടക്കുന്നവരാണ് ഈ സംഘത്തിനു പിന്നില്‍. തങ്ങള്‍ വിഭാവനം ചെയ്യുന്ന 'ഇസ്‌ലാമി'നു പുറമെയുള്ളതെല്ലാം സത്യനിഷേധവും മതപരിത്യാഗവുമാണവര്‍ക്ക്.അമേരിക്കന്‍ അധിനിവേശത്തെതുടര്‍ന്ന് 2004ല്‍ ജോര്‍ദ്ദാനിയായ അബൂ മിസ്അബ്അല്‍സര്‍ഖാവി ഇറാഖില്‍വെച്ചു രൂപം കൊടുത്ത ജമാഅത്തു തൗഹീദി വല്‍ജിഹാദിന്റെപിന്തുടര്‍ച്ചക്കാരാണ് ഈ വിഭാഗം. 2006ല്‍ അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ലാദനെ ബൈഅത്ത് ചെയ്ത സര്‍ഖാവി തന്റെ സംഘടനയെ തന്‍ദീമുല്‍ ഖാഇദ ഫീബിലാദിര്‍റാഫിദീന്‍ (അല്‍ഖാഇദ ഇന്‍ മെസപ്പൊട്ടേമിയ) എന്ന് പുനര്‍നാമകരണംചെയ്തു. 2006ല്‍ തന്നെ അമേരിക്കന്‍ ആക്രമണത്തില്‍ സര്‍ഖാവി കൊല്ലപ്പെട്ടതോടെ അബൂഹംസ അല്‍മുഹാജിര്‍ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ദൗലത്തുല്‍ ഇറാഖില്‍ ഇസ്‌ലാമിയ്യ (Islamic state in Iraq) എന്ന പേരില്‍ അബൂഉമര്‍ അല്‍ബഗ്ദാദിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക രാഷ്ട്രംരൂപികരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. 2010 ഏപ്രില്‍ മാസത്തില്‍ അമേരിക്കന്‍ ആക്രമണത്തില്‍ അബൂഹംസയും അബൂഉമറും കൊല്ലപ്പെട്ടതോടെയാണ് അബൂബക്ര്‍ അല്‍ബഗ്ദാദി നേതൃത്വത്തിലേക്ക് ഉയരുന്നത്. 1971ല്‍ ഇറാഖിലെ സാമറാ പട്ടണത്തില്‍ ജനിച്ച  ഇബ്രാഹിം അവ്വാദ് ആണ്പിന്നീട് അബൂബക്ര്‍ അല്‍ബഗ്ദാദി എന്ന പേരില്‍ പ്രശസ്തനാവുന്നത്. സ്വയംപ്രഖ്യാപിത 'ഇസ്‌ലാമിക രാഷ്ട്രത്തിന്റെ' ഖലീഫ ആയതോടെ അബൂബക്കര്‍ അല്‍ബഗ്ദാദി അല്‍ഹുസൈനി അല്‍ഹാശിമി അല്‍ഖുറശിയെന്നും അദ്ദേഹം അഭിസംബോധനചെയ്യപ്പെടുന്നതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖുറൈശി ഗോത്രക്കാരാനാവുക വഴി ഖിലാഫത്തിനുള്ള തന്റെ അര്‍ഹത സൂചിപ്പിക്കാനാണ് അങ്ങനെ വിളിക്കപ്പെടുന്നതെന്ന് അനുമാനിക്കപ്പെടുന്നു. സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെതിരെ പോരാടുന്ന സലഫി സംഘമായ ജബ്ഹത്തുല്‍ നുസ്‌റയെയും ഇറാഖിലെ ഇസ്‌ലാാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിനെയും ലയിപ്പിച്ച് അദ്ദൗല അല്‍ഇസ്‌ലാമിയ്യ ഫില്‍ ഇറാഖി വശ്ശാം (Islamic State of Iraq and Sham (Levant))രൂപികരിച്ചതായി 2013ല്‍ ബഗ്ദാദി പ്രഖ്യാപിച്ചതോടെയാണ് ഈ സംഘം അന്തരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ പേരാണ് അറബിഭാഷയില്‍ ചുരക്കരൂപമായി ദാഇശ് എന്നപേരില്‍ അറിയപ്പെട്ടത്. സിറിയയും ജോര്‍ദാനും ഫലസ്തീനും സൈപ്രസുമൊക്കെ ഉള്‍ക്കൊള്ളുന്ന പ്രദേശമാണ്ചരിത്രപരമായി ശാം എന്ന ലെവാന്ത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തങ്ങളുടെ യുദ്ധമുഖം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിരുന്ന ഈ പേരുമാറ്റം. എന്നാല്‍ ഈ പ്രഖ്യാപനം ജബ്ഹത്തുല്‍ നുസ്‌റ ശേഷം തള്ളിക്കളയുകയും അല്‍ഖാഇദ തലവന്‍ അയ്മന്‍ ദവാഹിരി ദാഇശിനോട് ഇറാഖില്‍ കേന്ദ്രീകരിക്കാനും സിറിയന്‍ കാര്യങ്ങള്‍ ജബ്ഹത്തുല്‍ നുസ്‌റക്കു വിട്ടുകൊടുക്കാനുംആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ച ദാഇശ് അല്‍ഖാഇദയുമായി തങ്ങള്‍ക്ക്ബന്ധമില്ലെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദാഇശുമായി തങ്ങള്‍ക്ക് ഒരു ബന്ധമില്ലെന്നും അവരുടെ പ്രഖ്യാപനങ്ങളുമായി തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്നും അല്‍ഖാഇദ പ്രഖ്യാപിച്ചതോടെഅവര്‍ തമ്മില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ വഴിത്തിരിവിലെത്തി. അമേരിക്കന്‍ അധിനിവേശവും നൂരി മാലികിയുടെ ശിയാ സര്‍ക്കാറിന്റെ തലതിരിഞ്ഞനയങ്ങളും അടിച്ചമര്‍ത്തലുകളും ഇറാഖില്‍ സൃഷ്ടിച്ച ശൂന്യതയും അരാജകത്വവും മുതലെടുത്തു ഇറാഖിലും, ബശ്ശാര്‍ അല്‍ അസദിനെ താഴെയിറക്കാനായി സിറിയയിലെ വിവിധ സംഘങ്ങള്‍ വിപ്ലവമായി ഇറങ്ങിത്തിരിച്ചത് മുതലെടുത്ത് സിറിയയിലും ശക്തിയുറപ്പിച്ച ദാഇശ് സിറിയന്‍ പട്ടണങ്ങളായ അല്‍റഖ, ഇദ്‌ലിബ്, അലപ്പോഎന്നിവയും ഇറാഖിലെ പ്രവിശ്യകളായ അമ്പാര്‍, നീനവ, കിര്‍കുക്ക്, സ്വലാഹുദ്ദീന്‍ എന്നിവയും, ബഗ്ദാദ്, ദിയാല, ബാബില്‍ എന്നിവയുടെ നല്ലൊരുഭാഗവും തങ്ങളുടെ വരുതിയിലാക്കി. ഇറാഖിലും സിറിയയിലുമായി പതിനായിരത്തോളം പോരാളികള്‍ ഇവര്‍ക്കുള്ളതായാണ് വാദം. വിശ്വാസപരമായി സലഫി-വഹ്ഹാബി ചിന്താധാര വെച്ചു പുലര്‍ത്തുന്ന ഇവര്‍ ആയുധബലത്തില്‍ ഇസ്‌ലാമിക രാഷ്ട്രം കെട്ടിപ്പടുക്കണമെന്ന ആശയഗതിക്കാരാണ്.തങ്ങളുടെ വ്യാഖനത്തിലുള്ള ഇസ്‌ലാമിനെ അംഗീകരിക്കാത്തവരെ വധിക്കുക വഴിഭീകരതയുടെ ഒരു വലിയ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചുവെന്നുതന്നെ വേണം പറയാന്‍. നമ്മുടെ നാട്ടില്‍ നക്‌സലൈറ്റുകള്‍ ഗ്രാമവാസികളില്‍ സ്വാധീനംസൃഷ്ടിക്കാന്‍ ശ്രമിക്കുന്നതു പോലെ ഷിയാ സര്‍ക്കാരിന്റെ ഏകാധിപത്യസര്‍ക്കാരിന്റെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന സുന്നികളില്‍ (സുന്നി-ശിയാവിഭജനാര്‍ത്ഥത്തില്‍) അവര്‍ സ്വാധീനമുണ്ടാക്കിയിരുന്നു. എന്നാല്‍ മാലികി സര്‍ക്കാരിനെതിരെ ആയുധമെടുത്തത് ദാഇശ് മാത്രമായിരുന്നില്ല. മറിച്ചു മുന്‍ സൈനികരടങ്ങിയ മിലിട്ടറി കൌണ്‍സില്‍ ഓഫ് ഇറാഖ് റെവലൂഷ്യനിസ്റ്റ്‌സ്, നഖ്ഷബന്ധി ത്വരീഖത്ത് പോരാളികള്‍, എഴുപതിലധികംവരുന്ന അറബ് ഗോത്രവര്‍ഗ കൗണ്‍സില്‍, സദ്ദാം ഹുസൈന്റെ ബഅസ്പാര്‍ട്ടിക്കാര്‍, സലഫികളും മുഖ്യധാരാ സുന്നികളും ദേശീയവാദികളുംഉള്‍പ്പെടുന്ന 1920 വിപ്ലവ ബ്രിഗേഡ്, കുര്‍ദിസ്ഥാന്‍ ആസ്ഥാനമായി രൂപം കൊണ്ടസലഫി സായുധ സംഘമായ ജമാഅത്ത് അന്‍സാറുല്‍ ഇസ്‌ലാം, വിവിധ സുന്നിഗോത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജമാഅത്ത് ജെയ്ശ് അല്‍മുജാഹിദീന്‍, ഇഖ്‌വാനുല്‍മുസ്‌ലിമീനോട് അനുഭാവം പുലര്‍ത്തുന്ന സുന്നികളും ചെറിയ വിഭാഗം ഷിയാക്കളും അടങ്ങിയ അല്‍ജെയ്ശ് അല്‍-ഇസ്‌ലാമി ഫില്‍ ഇറാഖ് തുടങ്ങിയ ഒട്ടേറെ വിഭാഗങ്ങള്‍അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 29നു ദാഇശ് ഇസ്‌ലാമിക രാഷ്ട്രവും ഖിലാഫത്തും സ്വയം പ്രഖ്യാപിക്കുകയും അബൂബക്ര്‍ അല്‍ബഗ്ദാദിയെ ഖലീഫയായി വാഴിക്കുകയും തങ്ങളുടെ പേര് 'ഇസ്‌ലാമിക രാഷ്ട്രം' (അദ്ദൗല അല്‍ഇസ്‌ലാമിയ്യ-Islamic State) എന്നാക്കുകയും ചെയ്തതോടെ മേല്‍ സംഘങ്ങളില്‍ മിക്കതും അവരുമായിവഴിപിരിയുകയും അവര്‍ക്കെതിരെ തിരിയുകയും ചെയ്തിട്ടുണ്ട്. ഇറാഖിലും പുറത്തുമുള്ള മുസ്‌ലിം പണ്ഡിതരും സംഘടനകളും ദാഇശിനെ തള്ളിപ്പറയുകയും അവരുടെ പ്രവൃത്തികളെ അനിസ്‌ലാമികമെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇറാഖിലെ സുന്നി പണ്ഡിതരുടെ കൂട്ടായ്മയും പ്രമുഖ ഇറാഖിപണ്ഡിതന്‍ അബ്ദുല്‍ മാലിക് അല്‍സഅദി, ഇറാഖ് മുഫ്തി ശൈഖ്  റാഫിഅ് ത്വാഹഅല്‍രിഫാഇ അടക്കമുള്ളവരും ഖിലാഫത്ത് പ്രഖ്യാപനം ഇസ്‌ലാമികമായി സാധുതയില്ലാത്തതാണെന്നും അതില്‍ നിന്നും പിന്മാറണമെന്നുംആവശ്യപ്പെട്ടിരുന്നു. ആഗോള തലത്തില്‍ സുന്നികളായി എണ്ണപ്പെടുന്ന മൂന്നു വിഭാഗവും (പരമ്പരാഗതസുന്നികള്‍, സലഫികള്‍, ഇഖ്‌വാാനികള്‍) ദാഇശിനെയും അവരുടെ നടപടികളെയും നിരാകരിച്ചിട്ടുണ്ട്. പരമ്പരാഗത സുന്നിവിശ്വാസികളുടെ പ്രധാന കേന്ദ്രമായ ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയും  അവിടത്തെ തന്നെ ദാറുല്‍ ഇഫ്താഉും ഇവര്‍ക്കെതിരെ ശക്തമായി രംഗത്തുവന്നു കഴിഞ്ഞു. ഈജിപ്ത് മുഫ്തി ഷൗഖി അല്ലാം 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന നാമകരണം നിരാകരിക്കുകയും ഇസ്‌ലാമിനെഅപകീര്‍ത്തിപ്പെടുത്തുന്നതിനാല്‍ ഇവരെ ഇപ്രകാരം സംബോധന ചെയ്യരുതെന്ന്മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അല്‍ഖാഇദ വിമതര്‍ എന്നാണു അദ്ദേഹംഇവര്‍ക്കു നല്‍കിയ പേര്‍. ഔദ്യോഗിക സലഫിസത്തിന്റെ ആസ്ഥാനമായ സഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിശൈഖ് അബ്ദുല്‍ അസീസ് ആലുശ്ശൈഖ് ഇസ്‌ലാമിന്റെ ഒന്നാം നമ്പര്‍ ശത്രുവെന്നാണ്അവരെ വിശേഷിപ്പിച്ചത്. ഇസ്‌ലാമിന്റെ ആദ്യകാലഘട്ടത്തില്‍ ഉണ്ടായ രാഷ്ട്രീയ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നാലാം ഖലീഫ അലി (റ), മുആവിയ (റ)എന്നിവര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കം അവസാനിപ്പിക്കുന്നതിന് അവര്‍ തമ്മില്‍ സന്ധിയിലേക്ക് നീങ്ങിയപ്പോള്‍ അത് അംഗീകരിക്കാതെ അലി (റ)നെതിരെ യുദ്ധംപ്രഖ്യാപിച്ചു ഇറങ്ങിത്തിരിച്ച ഖവാരിജുകളോടാണ് ദാഇശിനെ അദ്ദേഹം ഉപമിച്ചത്. രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളായി വിശേഷിപ്പിക്കപ്പെടുന്ന ഇഖ്‌വാാനി ചിന്താധാരയുടെ നേതാവായി പരിഗണിക്കപ്പെടുന്ന ശൈഖ് യൂസുഫുല്‍ ഖര്‍ദാവി ദാഇശിന്റെ പ്രഖ്യാപനത്തെ ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമെന്നുപ്രഖ്യാപിച്ചപ്പോള്‍ ഈജിപ്തിലെ മുന്‍ മുര്‍സീ ഭരണത്തെയും ഗസയിലെ ഇഖ്‌വാന്‍അനുകൂല ഹമാസ് ഭരണത്തെയും ത്വാഗൂതി ഭരണമെന്നാണ് ദാഇശ് വിശേഷിപ്പിച്ചത്. മുസ്‌ലിം ലോകം ഒന്നടങ്കം തള്ളിപ്പറയുന്ന ഈ വിഭാഗത്തിനു പിന്നില്‍ ആരാണെന്നാണ്  ഇപ്പോള്‍ ഉയരുന്ന ചോദ്യം. അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന എഡ്വേര്‍ഡ് സ്‌നോദനെ വിശ്വാസിക്കാമെങ്കില്‍ ഇതൊരു അമേരിക്കന്‍ ഇസ്‌റാഈലീ ഉത്പന്നമാണ്. ഇസ്‌റാഈലി ചാരസംഘടനയായ മൊസാദിന്റെപരിശീലനം ലഭിച്ച വ്യക്തിയാണ് അവരുടെ നായകനായ അബൂബകര്‍ അല്‍ബഗ്ദാദിയെന്നും സ്‌നോദന്‍ പറയുന്നു. മുസ്‌ലിം സംഘടനകളെ തമ്മിലടിപ്പിക്കാനും ഇസ്‌റാഈല്‍ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നിന്നു ലോക ശ്രദ്ധ തിരിച്ചുവിടാനുമാണ് ഇത്തരമൊരുശ്രമത്തിനു അവര്‍ മുതിര്‍ന്നതെന്നും അനുമാനിക്കപ്പെടുന്നു. ഒരുകാര്യംഉറപ്പാണ്, ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയായ യുവാന്‍ റിഡ്‌ലി പറയുന്നത് പോലെഅമേരിക്കന്‍ അധിനിവേശത്തിന്റെ ബാക്കിപത്രമാണ് ദാഇശ്. ഇല്ലാത്തരാസായുധത്തിന്റെ കണക്കു പറഞ്ഞ് ഇറാഖിലേക്ക് അമേരിക്ക നടത്തിയ ഒരുദശകത്തിലധികം നീണ്ട അധിനിവേശത്തിന്റെ പരിണിതഫലം. ( സുപ്രഭാതം ദിനപത്രത്തില്‍ 3/9/2014 നു പ്രസിദ്ധീകരിച്ച ലേഖനം. ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് http://www.suprabhaatham.com/news/OPINION/1461-suprabhaatham.html)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter