ഇസ്രായേലിൽ നെതന്യാഹുവിനെതിരായ പ്രതിഷേധം ശക്തിയാർജിക്കുന്നു
ജറൂസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ പ്രതിഷേധം കൂടുതൽ ശക്തിയാർജിക്കുന്നു. അഴിമതിയാരോപണവും കൊവിഡ് ഫലപ്രദമായി പ്രതിരോധിക്കാനായില്ലെന്ന ചീത്തപ്പേരും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. ജറുസലേമിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ ആയിരത്തിലേറെ വരുന്ന സമരക്കാരെ തടയാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെടുകയും അഴിമതി കേസിൽ പ്രതിയാവുകയും ചെയ്ത പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്യത്ത് തൊഴിലില്ലായ്മ 21 ശതമാനമായി വർദ്ധിച്ചതും പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി.

നെതന്യാഹുവിനെതിരായ പ്രതിഷേധത്തെ പിന്തുണച്ച് അദ്ദേഹത്തിന്റെ മുൻ അംഗ രക്ഷകൻ നിർ ആഡൻ രംഗത്തെത്തി . പ്രധാനമന്ത്രി രാജിവെക്കാൻ യോജിച്ച സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. ഫലസ്തീനികളോട് കടുത്ത നിലപാട് സ്വീകരിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കണക്കുകൂട്ടൽ പക്ഷേ പാളി പോവുകയായിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter