അന്താരാഷ്ട്രാ ഇസ്‌ലാമിക മനുഷ്യാവകാശ കോണ്‍ഫറന്‍സുമായി ഇറാന്‍

 

ഏക ദിന അന്താരാഷ്ട്രാ ഇസ്‌ലാമിക മനുഷ്യാവകാശ കോണ്‍ഫറന്‍സിന് ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ തുടക്കമായി.  തെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയിലെ വേള്‍ഡ് സ്റ്റഡീസ് വിഭാഗത്തിലാണ് ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ ഏക ദിന കോണ്‍ഫറന്‍സ് ആരംഭിച്ചത്.
മനുഷ്യാവകാശത്തിന്റെ ഇസ്‌ലാമികമാനം അവതരിപ്പിക്കാനും പാശ്ചാത്യന്‍ രീതികളെ പിഴുതെറിയാനുമാണ് കോണ്‍ഫറന്‍സ് ലക്ഷീകരിക്കുന്നത്.
അടിസ്ഥാനം,ആശയം  വ്യതിരക്തമായ സവിശേഷതകള്‍ എന്നീ മൂന്ന് വിഷയങ്ങളാണ്  കോണ്‍ഫറന്‍സ്  പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
ഇറാന്‍, ബ്രിട്ടന്‍, മലേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ കോണ്‍ഫറന്‍സില്‍  വിഷയമവതരിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിന്റെയും പാശ്ചാത്യന്‍ കാഴ്ചപ്പാടുകളെയും കുറിച്ച് തുടര്‍ന്നുള്ള സെഷനുകളില്‍ ചര്‍ച്ച  ചെയ്യും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter