ഇനിയും നൂറുതവണ ഇഫ്താറുകളില്‍ പങ്കെടുക്കും; മുസ്‌ലിം പ്രീണന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി മമത

മുസ്‌ലിം സമുദായത്തിലെ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെന്ന പ്രീണന ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി താന്‍ ഇനിയും ഇഫ്താറുകളില്‍ പങ്കെടുക്കുന്നത് തുടരുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

മുസ്‌ലിംകളെ തൃപ്തിപ്പെടുത്തുകയാണെന്നും പ്രീണിപ്പിക്കാനുള്ള ശ്രമമാണന്നുമുള്ള ബി.ജെ.പിയുടെ നിരന്തര വിമര്‍ശനത്തിന് മറുപടിയെന്നോണമാണ് ഇനിയും ഇഫ്താറുകളില്‍ പങ്കെടുക്കുമെന്ന് പ്രതികരണവുമായി മമത എത്തിയത്.
ഈ മാസം അവസാനം കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഇഫ്താറിലക്ക് മമത പങ്കെടുക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
ഞാന്‍ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കും, വേണമെങ്കില്‍ നിങ്ങള്‍ക്കും വരാം മമത ബാനര്‍ജി പറഞ്ഞു.
ഞാന്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്നോ, ഇല്ല, പശു പാല്‍ തരണമെങ്കില്‍ ഒരിക്കല്‍ അതിന്റെ തൊഴി കൊള്ളേണ്ടി വരും, മമത പറഞ്ഞു.
മുസ്‌ലിംകള്‍ മമതക്ക് വോട്ട് ചെയ്തപ്പോള്‍ ഹിന്ദുവോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയെന്നും അത് കൊണ്ടാണ് ബി.ജെ.പിക്ക് 18 സീറ്റുകള്‍ പിടിച്ചടക്കാനുമായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അഞ്ചു വര്‍ഷം മുമ്പ് തൃണമൂലിന് 34 സീറ്റുകളുണ്ടായിരുന്നുവെങ്കിലും ഈ തെരഞ്ഞെടുപ്പില്‍  22 ആയി കുറയുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter