ഇസ്‌ലാം വിരുദ്ധത; മാക്രോണിന് ചികിത്സ ആവശ്യമാണെന്ന് ഉര്‍ദുഗാന്‍

ഇസ്‌ലാം വിരുദ്ധത പറയുന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ മനോനില പരിശോധിക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്മാരോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെ കുറിച്ച് എന്താണ് പറയാനാവുകയെന്നും അദ്ദേഹം സ്വന്തം മാനസിക നില പരിശോധിക്കണമെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു.

അതിനിടെ ഉര്‍ദുഗാന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഫ്രാന്‍സ് തുര്‍ക്കിയിലെ അംബാസിഡറെ തിരിച്ചുവിളിച്ചു. മതനിന്ദയുടെ പേരില്‍ ഫ്രാന്‍സില്‍ അധ്യാപകനെ വധിച്ച സംഭവത്തെ തുടര്‍ന്ന് ഉര്‍ദുഗാന്‍ അപലപിക്കാതിരുന്നതിനെയും ഫ്രാന്‍സ് വിമര്‍ശിച്ചിട്ടുണ്ട്.
ലോകമെങ്ങും പ്രതിസന്ധിയിലായ ഒരുമതമാണ് ഇസ്‌ലാമെന്നും ഈ മാസം ആദ്യത്തില്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ഫ്രാന്‍സില്‍  മുസ്‌ലിം പള്ളികള്‍ക്കും മതപഠന കേന്ദ്രങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് മാക്രോണ്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter