ഖത്തര്‍ പ്രതിസന്ധി; ഉപാധികളോടെ ചര്‍ച്ചക്ക് സന്നദ്ധരാണെന്ന് അറബ് രാഷ്ട്രങ്ങള്‍
- Web desk
- Jul 30, 2017 - 16:46
- Updated: Jul 31, 2017 - 05:54
ഉപാധികളോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖത്തറിനെതിരെ ഉപരോധം തുടര്‍ന്ന് കൊണ്ടിരിക്കുന്ന അറബ് രാഷ്ട്രങ്ങള്‍. ഞായറാഴ്ച മനാമയില്‍ നടന്ന യോഗത്തിന് ശേഷം ബഹറൈന്‍ വിദേശ കാര്യമന്ത്രി ഖത്തര്‍ പ്രതിസന്ധിയില്‍ ഉപരോധം തുടര്‍ന്ന് കൊണ്ടിരിക്കുന്ന നാല് അറബ് രാഷ്ട്രങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
നേരത്തെ മുന്നോട്ട് വെച്ച 13 ഉപാധികളോട് പ്രതികരിക്കുകയും തീവ്രവാദത്തിനും ഭീകരവാദത്തിനും സാമ്പത്തിക സഹായം നിറുത്തലാക്കുയും ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്ന് ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍-ഖലീഫ പറഞ്ഞു.
ബഹറൈനോടപ്പം ഉപരോധം തുടര്‍ന്ന് കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളായ സഊദി, യു.എ.ഇ, ഈജിപ്ത് എന്നീ അറബ് രാഷ്ട്ര പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പത്ര സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ധേഹം നിലപാട് വ്യക്തമാക്കിയത്.
ഉപാധികള്‍ നേരത്തെ തന്നെ അറബ് രാഷ്ട്രങ്ങള്‍ പ്രസിദ്ധിപ്പെടുത്തിയിരുന്നു. കുവൈത്തും അമേരിക്കയും തുര്‍ക്കിയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment