ഫലസ്തീനികളോട് സൗദിയും കരുണകാണിക്കുന്നില്ല

സൗദിയുടെ പുതിയ നയങ്ങളും തീരുമാനങ്ങളും ഏറെ ഉത്കണ്ഠയോടെയാണ് ലോകം നോക്കുന്നത്. ഈയിടെ ലബനാനിലെ ഫലസ്തീനീ അഭയാര്‍ത്ഥികള്‍ തീര്‍ത്ഥാടനാര്‍ത്ഥം മക്കയില്‍ പ്രവേശിക്കുന്നതിനു സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഫലസ്തീനീ വിസ ഇല്ലാത്ത അഭയാര്‍ത്ഥികളില്‍നിന്ന് യാത്രാ രേഖകള്‍ സ്വീകരിക്കാന്‍ ലബനാനിലെ സൗദി എംബസി വിമുഖത കാണിക്കുകയായിരുന്നു.

സൗദിയുടെ പെട്ടെന്നുള്ള ഈ തീരുമാനം ഫലസ്തീനി അഭയാര്‍ത്ഥികളുടെ മേല്‍ പ്രത്യേകിച്ചും അവരുടെ ഭാവിയുടെ മേല്‍ അപകടകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന ആശങ്കയുമായി പലരും രംഗത്തുവന്നിട്ടുണ്ട്. ഫലസ്തീനി മനുഷ്യാവകാശ സംഘടന ഇത് ഉണ്ടാക്കിയേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവരെ ഓര്‍മപ്പെടുത്തിയിരുന്നു.

സൗദിയുടെ ഇത്തരം നിയന്ത്രണങ്ങള്‍ ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനു മുമ്പില്‍ വലിയ തടസ്സമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് സൗദിയില്‍ ജോലി ആവശ്യാര്‍ത്ഥം പോകുന്നതിനു മാത്രമല്ല, ഹജ്ജ്, ഉംറ പോലെയുള്ള തീര്‍ത്ഥാടന ആവശ്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.

ജോര്‍ദാന്‍ പാസ്‌പോര്‍ട്ടുള്ള ആയിരക്കണക്കിന് ഫലസ്തീനീ അഭയാര്‍ത്ഥികളാണ് ഇത്തവണ ഹജ്ജിന് പോകാന്‍ കഴിയാതെ ഇപ്രകാരം വിലക്കപ്പെട്ടിരുന്നത്.

2013 മുതല്‍ തന്നെ ഗാസാ മുമ്പില്‍നിന്നും ഫലസ്തീനികളെ ഉംറ നിര്‍വഹിക്കാന്‍ പോലും പോകാന്‍ അനുവദിക്കുന്നില്ല.

വിവിധ ഭാഗങ്ങളില്‍ നേരിടുന്ന ഇത്തരം നിയന്ത്രണങ്ങള്‍ അഭയാര്‍ത്ഥികളായ ഫലസ്തീനികള്‍ക്ക് വലിയ വിനയായിരിക്കയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter