ജാമിഅ മില്ലിയ്യ പൂർവവിദ്യാർഥിയെ  ഡൽഹി കലാപത്തിൻ്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ഡൽഹിയിലെ വർഗീയ കലാപത്തിൽ പ്രതിചേർത്ത് ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ പൂർവവിദ്യാർഥിയായ ശിഫാഉ റഹ്മാനെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ടാണ് റഹ്മാൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടനയുടെ ബാനറിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ വിദ്യാർത്ഥികളായ മീരാൻ ഹൈദർ, സഫൂറ സർക്കാർ എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യുകയും കലാപത്തിനു വേണ്ടി വർഗീയ പ്രസംഗങ്ങൾ നടത്തിയ കപിൽ മിശ്രയെ പോലുള്ള നേതാക്കൾക്ക് സുരക്ഷ ഒരുക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപകമായ വിമർശനം ഉയരുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter