റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട യു.എന്‍

2012 മുതല്‍ അക്രമത്തിലൂടെ കുടിയിറക്കപ്പട്ട റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക പൗരത്വം നല്‍കണമെന്ന് മ്യാന്മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട യു.എന്‍. യു.എന്‍.ഒയുടെ അഭയാര്‍ത്ഥി ഹൈകമ്മീഷണറായ ഫിലിപ്പോ ഗ്രാന്‍ഡിയാണ് മ്യാന്മര്‍ ഭരണകൂടത്തോട് പൗരത്വം നല്‍കാനാവശ്യപ്പെട്ടത്.

യു.എന്‍ ഹൈകമ്മീഷണറുടെ  പ്രഥമവും ഔദ്യോഗികവുമായ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ റാകൈന്‍ പ്രദേശത്തെ റോഹിങ്ക്യന്‍ മുസ്‌ലിംകളുമായി പ്രത്യേക യോഗം ചേരുന്നുണ്ട്, അതിന് ശേഷം മ്യാന്മര്‍ വിദേശ കാര്യമന്ത്രി ആം സാന്‍ സൂക്കിയോട് റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ വിഷയം ചര്‍ച്ച ചെയ്യും.
റാകൈന്‍ പ്രദേശത്ത് ബുദ്ധ തീവ്രവാദികള്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നേരത്തെ അക്രമണം അഴിച്ചുവിടുകയും നൂറ് കണക്കിന് പേര്‍ കൊല്ലപ്പെടുകയും 140,000 പേരെ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.
ദശാബ്ദങ്ങളായി കുടിയിറക്കപ്പെട്ട മുസ്‌ലിം ന്വൂനപക്ഷത്തിന് പൗരത്വം നല്‍കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് യു.എന്‍ അഭയാര്‍ത്ഥി ഹൈകമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
റോഹിങ്ക്യന്‍ മുസ്‌ലിം ന്വൂനപക്ഷം നിയമ ലംഘകരായ അഭയാര്‍ത്ഥികളാണെന്നാണ് തെറ്റുദ്ധാരണയിലാണ് മ്യാന്മര്‍ ഭരണകൂടം.
ഏഷ്യയിലെ പാവപ്പെട്ട രാഷ്ട്രങ്ങളിലൊന്നാണ് മ്യാന്മര്‍, മ്യാന്മറിലേക്ക മുസ്‌ലിം ബുദ്ധ സമുദായങ്ങളില്‍ നിന്ന് കുടുതല്‍ സഹകരണങ്ങളുണ്ടായാലേ രാജ്യത്തിന് അഭിവൃദ്ധി കൈവരികയുളളൂ.
എന്നാല്‍ യു.എന്‍.ഒ റിപ്പോര്‍ട്ട് ചെയ്ത റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന കൂട്ടക്കൊലകളെയും അതിക്രമത്തെയും പാടെ നിഷേധിക്കുകയാണ് മാന്മര്‍.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter