ഷഹീൻ ബാഗ് മോഡൽ സമരം മുംബൈയിലും: സമരാവേശത്തിൽ  മദന്‍പുരയിലെ വീട്ടമ്മമാരും വിദ്യാർത്ഥിനികളും
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ മുഖമായി മാറിയ ന്യൂഡല്‍ഹിയിലെ ഷഹീന്‍ബാഗ് മാതൃകയിൽ മുംബൈയിൽ സമരത്തിന് തുടക്കം. ഡൽഹിയിലെ സമരക്കാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുംബൈയിലെ വീട്ടമ്മമാരും വിദ്യാര്‍ഥിനികളും ഉള്‍പ്പെടെ 70ഓളം വരുന്ന മുസ്‌ലിം സ്​ത്രീകളാണ്​ ഞായറാഴ്​ച വൈകുന്നേരം സമരവുമായി മദന്‍പുരയിലെ റോഡിലേക്കിറങ്ങിയത്​. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതു വരെ സമരം തുടരാനാണ്​ ഇവരുടെ തീരുമാനം. '' ഈ സര്‍ക്കാര്‍ അവര്‍ക്ക്​ തോന്നിയ പോലെയാണ്​ കാര്യങ്ങള്‍ ചെയ്യുന്നത്​. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ്​ ചന്ദ്രശേഖര്‍ ആസാദിനെ അവര്‍ കസ്​റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ സ്​ത്രീകളെ​ പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ല. ഷഹീന്‍ബാഗില്‍ 500ഓളം ആളുകളാണ്​ പൗരത്വ ഭേദഗതി നിയമത്തിനും നിലവില്‍ വിഭാവനം ചെയ്​ത ദേശീയ പൗരത്വ പട്ടികക്കുമെതിരെ കഴിഞ്ഞ 40 ദിവസമായി സന്ധിയില്ലാ സമരം നടത്തുന്നത്. നേരത്തെ ഷഹീൻ ബാഗ് സന്ദർശിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് അഞ്ഞൂറിലധികം ഷഹീൻ ബാഗുകൾ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഉയർന്നു വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter