സിബാഖ് ദേശീയ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

 ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ വിവിധ ഓഫ് കാംപസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന്റ ലോഗോ പ്രകാശനം ശശി തരൂര്‍ എം.പി നിര്‍വഹിച്ചു.

ദാറുല്‍ഹുദാ നാഷണല്‍ പ്രൊജകട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, സിബാഖ് സംഘാടക സമിതി പ്രതിനിധികള്‍, ദാറുല്‍ഹുദാ സ്റ്റുഡന്റസ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

2019 ജനുവരി 12,13 തിയ്യതികളില്‍ അഞ്ച് യു.ജി കോളേജുകളിലായി സിബാഖ് ദേശീയ കലോത്സവത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളും ജനുവരി 25 മുതല്‍ 27 വരെ വാഴ്സിറ്റി കാമ്പസില്‍ അവസാനഘട്ട മത്സരങ്ങളുമാണ് നടക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter