ഹികം മകീകി പുതിയ ടുണീഷ്യൻ പ്രധാനമന്ത്രി
തൂനിസ്: വടക്കൻ ആഫ്രിക്കൻ രാഷ്ട്രമായ ടുണീഷ്യയിൽ പുതിയ പ്രധാനമന്ത്രിയായി ഹികം മകീകി നിയമിതനായി. മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് ഖൈസ് സഈദ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഇല്യാസ് ഫക്ഫക് രാജി വെച്ചതോടെയാണ് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായത്. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ ഉള്ള ലഭിച്ചെങ്കിലും സ്വന്തമായി സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

അറബ് വിപ്ലവത്തിന് തുടക്കം കുറിച്ച, ഭാഗികമായെങ്കിലും അറബ് വിപ്ലവം വിജയിച്ച് ജനാധിപത്യത്തിലേക്ക് മാറിയ രാജ്യമാണ് ടുണീഷ്യ. തൊഴിലില്ലായ്മയ്ക്കെതിരെ ബൂ തഫ് ലീഖ എന്ന പച്ചക്കറി കച്ചവടക്കാരൻ ആത്മഹത്യ ചെയ്തതോടെയാണ് ടുണീഷ്യയിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിയത്. ഇതോടെ ടുണീഷ്യൻ പ്രസിഡണ്ടായിരുന്ന സൈനുൽ ആബിദീൻ ബിൻ അലിക്ക് നാട് വിടേണ്ടി വരികയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter