കോവിഡ് മുക്തർ വർധിച്ചു: കുവൈത്ത് ലോക്ഡൗൺ പിൻവലിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് ബാധിച്ച 63773 ൽ 54373 പേരും രോഗമുക്തി നേടിയതോടെ ഗൾഫ് രാഷ്ട്രമായ കുവൈത്ത് ലോക്ഡൗൺ പിൻവലിക്കുന്നു. ഫർവാനിയ ഗവർണറേറ്റ് ഒഴികെയുള്ള ഭാഗങ്ങളിലെ ലോക്ഡൗൺ നേരത്തെ പിൻവലിച്ചിരുന്നു. ഇവിടെ 63,309 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 429 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് 464 പേർക്ക് രോഗം ബാധിക്കുകയും നാലു പേർ മരിക്കുകയും ചെയ്തതതോടെ ആകെ മരണം 433 ആയി. നേരത്തെ കൊറോണ വൈറസ് വ്യാപനം മൂലം ജൂലൈ 28നാണ് കുവൈത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് പടിപടിയായി നിയന്ത്രണങ്ങൾ എടുത്തു കളയുകയായിരുന്നു. ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് പ്രവേശന അനുമതി നൽകാനും പള്ളികളും റസ്റ്റോറന്റുകളും തുറക്കാനും ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter