മലേഷ്യ ലക്ഷ്യമിട്ട് യാത്രചെയ്ത ബോട്ട് മുങ്ങി 25 റോഹിങ്ക്യൻ മുസ്‌ലിംകളെ കാണാതായി
ക്വാലലംപൂര്‍: സർക്കാർ പിന്തുണയോടെയുള്ള ബുദ്ധ തീവ്രവാദികളുടെ അതിക്രമം സഹിക്ക വയ്യാതെ നാടുവിട്ട് കടലില്‍ കൂടി കുടിയേറ്റം നടത്തിയ നിരവധി റോഹിങ്ക്യൻ മുസ്‌ലിംകൾ കടലില്‍ മുങ്ങിയതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട്. തായ്‌ലാന്റിനു സമീപം മലേഷ്യന്‍ തീരത്ത് സഞ്ചരിച്ച ബോട്ടിലുണ്ടായിരുന്ന 25 പേരിൽ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം കാണാതായി. രക്ഷപ്പെട്ടയാൾ നീന്തിയാണ് കരക്കെത്തിയത്. ലങ്ക്വാവി എന്ന ദ്വീപിലേക്ക് നീന്തിയടുത്ത നോര്‍ ഹുസൈനെ മലേഷ്യന്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. മുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും മൃതദേഹമോ മറ്റോ കണ്ടെത്താനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. മ്യാന്മറിലെ ബുദ്ധിസ്റ്റ് കാപാലികർ നിന്ന് രക്ഷപ്പെട്ട് പത്ത് ലക്ഷത്തിലധികം റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തിട്ടുണ്ട്. മറ്റൊരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയാണ് ഈ ബോട്ടിൽ ഉണ്ടായിരുന്നവർ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കൊവിഡ് ബാധ പടര്‍ന്നതോടെ അഭയാർഥികളുടെ വരവ് മലേഷ്യന്‍ അധികൃതര്‍ തടയുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter