കശ്മീരിലെ മുഴുവൻ നേതാക്കളെയും മോചിപ്പിക്കണമെന്ന് യുഎസ്
വാഷിംഗ്ടൺ: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിൽ അടച്ച മുഴുവൻ രാഷ്ട്രീയ നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്ക കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. യുഎസ് സൗത്ത് സെൻട്രൽ ഏഷ്യ പ്രിൻസിപ്പൽ ഡെപ്യൂട്ടി സെക്രട്ടറി ഏലീസ് ജി വെൽസ് ആണ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. രണ്ടു മാസങ്ങൾക്കു മുമ്പു സമാന ആവശ്യവുമായി ഡെപ്യൂട്ടി സെക്രട്ടറി രംഗത്ത് വന്നിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെ ഒരു മാസം മുമ്പും മകൻ ഉമർ അബ്ദുല്ലയെ രണ്ടു ദിവസങ്ങൾക്കു മുമ്പും കേന്ദ്രസർക്കാർ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു മുൻ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി, രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ച ഐഎസ് ഓഫീസർ ഷാ ഫൈസൽ എന്നിവർ ഇപ്പോഴും തടങ്കലിൽ തുടരുക തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter