റമദാന്‍ സന്ദേശവുമായി സല്‍മാന്‍ രാജാവ്
റമദാനിനോടനുബന്ധിച്ച് സല്‍മാന്‍ രാജാവ് രാജ്യത്തെ ജനങ്ങള്‍ക്കും ലോകത്തെ എല്ലാ മുസ്‌ലിംകള്‍ക്കും റമദാന്‍ സന്ദേശം നല്‍കി. കാരുണ്യവും നന്മകളും വര്‍ഷിക്കുകയും പാപങ്ങളും വീഴ്ചകളും പൊറുക്കപ്പെടുകയും ചെയ്യുന്ന അനുഗൃഹീത മാസമാണ് സമാഗതമായിരിക്കുന്നത് എന്ന് രാജാവ് സന്ദേശത്തില്‍ പറഞ്ഞു.
ലോക മുസ്‌ലിംകള്‍ക്കിടയിലെ ഐക്യത്തിനും രഞ്ജിപ്പിനും വേണ്ടിയുള്ള ശ്രമങ്ങള്‍ സഊദി അറേബ്യ തുടരുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ പറഞ്ഞു. സംഘര്‍ഷങ്ങളും ഭീഷണികളും വെല്ലുവിളികളും നേരിടുന്ന മുസ്‌ലിം സമുദായം പ്രവാചകന്‍ നിര്‍ദേശിച്ചതുപോലെ ഒറ്റ ശരീരമായി നിലയുറപ്പിക്കണം. സഊദിയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം തൊട്ട് മുസ്‌ലിം ഐക്യത്തിനും അറബ്, മുസ്‌ലിം യോജിപ്പിനും വേണ്ടി സഊദി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.