മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്നത്  ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് യൂറോപ്യൻ മനുഷ്യാവകാശ കമ്മീഷൻ കോടതി
പാരിസ്: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി വ്യക്തമാക്കി. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ചെയ്ത ഒരു ഓസ്ട്രേലിയൻ യുവതിക്കെതിരെ കുറ്റം ചുമത്തിയ ഓസ്ട്രേലിയൻ കോടതി വിധി ശരി വെച്ച് കൊണ്ടാണ് യൂറോപ്യൻ മനുഷ്യാവകാശ കോടതി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

2008, 2009 കാലയളവിൽ മുഹമ്മദ് നബിയുടെ വിവാഹം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിരന്തരമായി പോസ്റ്റ് ചെയ്യുകയും പ്രവാചകനെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് 7 അംഗ ഓസ്ട്രേലിയൻ കോടതി യുവതിയെ മത വിശ്വാസം വ്രണപ്പെടുത്തിയെന്ന പേരിൽ 480 യൂറോ ഫൈൻ ചുമത്തി ശിക്ഷിച്ചത്. യൂറോപ്യൻ കൺവെൻഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ചട്ടങ്ങൾക്കുള്ളിൽ വരുന്നതല്ല യുവതിയുടെ സമീപനങ്ങൾ എന്ന് കോടതി നിരീക്ഷിച്ചു. ബാല വിവാഹവും ബാല പീഢനവും തമ്മിൽ കാതലായ മാറ്റമുണ്ടെന്ന് നിരീക്ഷിച്ച കോടതി യൂറോപ്യൻ ചരിത്രത്തിൽ ബാല വിവാഹം സർവ സാധാരണമായിരുന്നെന്ന് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter