തുര്‍ക്കിക്കെതിരെ ഉപരോധം ആവശ്യപ്പെട്ട ഈജിപ്ത്

ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രം വിച്ഛേദിച്ചത് തുര്‍ക്കിയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ഈജിപ്ത് പ്രസിഡണ്ട്.
ഖത്തറിന് പിന്തുണയും സഹായവും നല്‍കുന്നതിനാല്‍ ഉപരോധം തുര്‍ക്കിയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസി വ്യക്തമാക്കി.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി കൈറോവില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സീസി തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ഖത്തറുമായി ബന്ധപ്പെട്ട അറബ് കാമ്പയിനെ കുറിച്ച് സംസാരിച്ചപ്പോള്‍ തുര്‍ക്കിയെ കൂടി ഉള്‍പ്പെടുത്തണമെന്നും മുസ്‌ലിം ബ്രദര്‍ഹുഡിനെയും സിറിയന്‍ സംഘടനകളെയും പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ തുര്‍ക്കി പണം നല്‍കി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter