തബ്രീസ് അൻസാരി കൊലപാതകത്തിൽ  മോദിക്കെതിരെ  ആഞ്ഞടിച്ച് അൻസാരിയുടെ വിധവ
ന്യൂഡൽഹി: അമേരിക്കയിൽ വീണുപോയ ഒരു പൂവിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ച ആശങ്ക തന്റെ ഭർത്താവിന്റെ കാര്യത്തിൽ കാണിക്കുമോ എന്ന് ജാർഖണ്ഡിൽ സംഘപരിവാർ തല്ലിക്കൊന്ന തബരീസ് അൻസാരിയുടെ വധു ഷായിസ്ത പർവീൻ. ന്യൂഡൽഹിയിൽ എല്ലാവരുടെയും ഇന്ത്യ നിർഭയ ഇന്ത്യ എന്ന വിഷയത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേസിൽ പ്രതികൾക്ക് അനുകൂലമായി നീങ്ങുന്ന എന്ന് പോലീസ് നടപടിയെ അവർ നിശിതമായി വിമർശിച്ചു. കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്ന കുറ്റം ഒഴിവാക്കിയ ജാർഖണ്ഡ് പോലീസ് ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അന്ന് വധശിക്ഷാ കുറ്റം ചുമത്തി അഡീഷണൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പരിപാടിയിൽ അന്യായമായി കേസിൽ കുടുക്കിയ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും സംസാരിച്ചു. ഡൽഹിയിലെ ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ദേശീയ പ്രസിഡണ്ട് പ്രൊഫ ഖാദർ മൊയ്തീൻ, പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൽ വഹാബ് എംപി, ഖുർറം അനീസ് എന്നിവർ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter