ദേശീയ പൗരത്വ പട്ടിക: ഭാവി പദ്ധതികൾക്കായി മുസ്ലിംലീഗ് സംഘം ആസ്സാമിൽ
6 ലക്ഷം മുസ്ലീംകൾ അടക്കം 19 ലക്ഷം ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നിഷേധിച്ച ദേശീയ പൗരത്വ പട്ടിക പ്രഖ്യാപിച്ച ആസാമിൽ സന്ദർശനത്തിനായി മുസ്ലിം ലീഗ് പ്രതിനിധി സംഘമെത്തി. മുസ്ലിം ലീഗ് ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, ട്രഷറർ പിവി അബ്ദുൽ വഹാബ് എംപി, എംകെ മുനീർ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് ദ്വിദിന സന്ദർശനത്തിനായി സംഘം ആസാമിൽ എത്തിയത്. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരെ സഹായിക്കാനുള്ള ഭാവിപദ്ധതികൾ സംസ്ഥാനത്തെ നേതാക്കളുമായി സംഘം കൂടിയാലോചിച്ചു. ഗുവാഹത്തിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആസാമിലെ പൗരത്വ പ്രശ്നം മനുഷ്യാവകാശ പ്രശ്നമായി സർക്കാറുകൾ പരിഗണിക്കണമെന്ന സംഘം ആവശ്യപ്പെട്ടു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ആസ്സാം ഓഫ് ക്യാമ്പസിൽ സന്ദർശനം നടത്തിയ സംഘം വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിച്ചു. ആസാം സ്റ്റുഡൻസ് യൂണിയൻ സിദ്റയുടെ മൂന്നാം വാർഷികം മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിർ എസ് ഗഫാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി കെ സുബൈർ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. കെ എം ഷാജി എം.എൽ.എ, ടി പി അഷ്റഫലി, അഡ്വ ഫൈസൽ ബാബു എന്നിവരോടൊപ്പം മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് എഫ് നേതാക്കൾ അടങ്ങുന്ന സംഘമാണ് ആസാമിൽ ഉള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter