ഇസ്രായേലുമായുള്ള സമാധാന കരാറിന്റെ ഗുണഫലം സമീപ ഭാവിയിൽ തന്നെ അറിയും- ബഹ്റൈന്‍ രാജാവ്
മനാമ: ഇസ്രാഈലുമായുണ്ടാക്കിയ സമാധാന കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ കരാറിനെ ന്യായീകരിച്ച് ബഹറൈൻ രംഗത്തെത്തി. കരാറിന്റെ ഗുണഫലം സമീപ ഭാവിയില്‍ തന്നെ അറബ് മേഖലയിൽ ആസ്വദ്യമാവുമെന്ന് ബഹ്റൈന്‍ രാജാവ് കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പറഞ്ഞു. യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് ഓണ്‍ലൈന്‍ വഴി സംസാരിക്കുകയായിരുന്നു അദ്ധേഹം.

"ചരിത്രപരമായ സമാധാനത്തിലേക്കാണ് അറബ് മേഖല നീങ്ങാന്‍ പോകുന്നത്. യു.എ.ഇ മുന്നോട്ടുവെച്ച ശക്തമായ നീക്കത്തിന് പിന്തുണ നല്‍കാന്‍ ബഹ്റൈന് സാധിച്ചെന്നു വ്യക്തമാക്കിയ അദ്ദേഹം അമേരിക്ക ഇക്കാര്യത്തില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും എടുത്തുപറഞ്ഞു. യു.എന്നിനോടൊപ്പം സമാധാന പാതയില്‍ നിലകൊള്ളാന്‍ ബഹ്റൈന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രൂപവത്കരണത്തിെന്‍റ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ അഭിമാനകരമായ ഒട്ടേറെ ഇടപെടലുകള്‍ ലോകരാജ്യങ്ങളില്‍ നടത്താന്‍ ഐക്യരാഷ്ട്രസഭക്ക് സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

"യുദ്ധങ്ങളും സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ യു.എന്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതുമായി ബന്ധപ്പെട്ട അവബോധം ശക്തിപ്പെടുത്തുന്നതിനും യു.എന്നിന്‍റ ശ്രമങ്ങള്‍ വഴി സാധ്യമായിട്ടുണ്ട്. യു.എന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രമാണ് ബഹ്റൈനുള്ളത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നതിന് ബഹ്റൈന്‍ കടപ്പെട്ടിരിക്കുന്നു. വെല്ലുവിളികള്‍ നേരിടാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ദൗത്യം നിര്‍വഹിക്കാനും കഴിഞ്ഞത് നിസ്സാര കാര്യമല്ല. മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങള്‍ ദൂരീകരിക്കാനുള്ള ദൗത്യം കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കപ്പെടേണ്ടതുണ്ട്". അദ്ദേഹം പറഞ്ഞു. കോവിഡ് -19 മായി ബന്ധപ്പെട്ട് യു.എന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter