ആയിരം വര്‍ഷം പഴക്കമുള്ള ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി പ്രദര്‍ശനവുമായി ചൈന

ആയിരത്തോളം വര്‍ഷം പഴക്കമുള്ള വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി പ്രദര്‍ശനവുമായി ചൈന. ചൈനയിലെ ക്വിന്‍ഗായ് പ്രവിശ്യയിലാണ് കഴിഞ്ഞ മാസം അവസാനം മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രദര്‍ശനത്തിന് വെച്ചത്.

1,100  ന്റെയും 1300 ന്റെയും ഇടയിലുള്ള വര്‍ഷപ്പഴക്കമാണ് കയ്യെഴുത്ത് പ്രതിക്ക് കരുതപ്പെടുന്നത്. ലോകത്തിലെ തന്നെ പുരാതന കയ്യെഴുത്ത് പ്രതികളില്‍  തന്നെ മൂന്നിലൊരണ്ണമായാണ് ഇത് .
867പേജുകളുള്ള കയ്യെഴുത്ത് പ്രതി 30 വോള്യമായാണ് ഉള്ളത്.12.79 കിലോ ഗ്രാമാണ് ഇതിന്റെ ഭാരം. വളരെ മനോഹരമായ രീതിയാല് ഇതിന്റെ കവര്‍ പാക്ക് ചെയ്യപ്പെട്ടിട്ടുളളത്.
മധ്യേഷ്യയില്‍ നിന്നും സലാര്‍ ന്വൂനപക്ഷ വിഭാഗം 13ാം നൂറ്റാണ്ടില്‍ ചൈനയിലേക്ക് കുടിയേറിയപ്പോള്‍ ഈ ഖുര്‍ആനും  കൊണ്ട് പോയതാണെന്ന് അനുമാനിക്കപ്പെടുന്നു. ഖിന്‍കായ് പ്രവിശ്യയിലെ ജെയ്‌സി മസ്ജിദിലാണ് ഈ ഖുര്‍ആന്‍ ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter