ഇസ്രയേലി ജയിലുകളില്‍ നിരാഹാരവുമായി ഫലസ്ഥീന്‍ തടവുകാര്‍
- Web desk
- Apr 16, 2017 - 16:20
- Updated: Apr 17, 2017 - 06:49
മനുഷ്യാവകാശ നിഷേധത്തിനെതിരെയും സ്വാതന്ത്ര്യത്തിനുള്ള കടന്നുകയറ്റത്തിനെതിരെയും നിരാഹാരം കൊണ്ട് പ്രതിരോധം തീര്‍ത്ത് ഇസ്രയേലിലെ ഫലസ്ഥീനി തടവുകാര്‍ രംഗത്ത്.
ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന 1500 ഓളം വരുന്ന ഫലസ്ഥീനികളാണ് തിങ്കള്‍ മുതല്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.
ഡിറ്റെയ്‌നി കമ്മീഷന്‍ ചെയര്‍മാനായ ഇസ്സ കര്‍ക്കെയാണ് നിരാഹാര സമരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. കൂട്ടായ നിരാഹാര സമരം അടിച്ചമര്‍ത്തലിനെതിരെയും സ്വാതന്ത്ര്യത്തിനെതിരെയുള്ള പ്രതിരോധത്തിന്റെയും ഭാഗമാണെന്നാണ് തടവുകാര്‍ മനസ്സിലാക്കുന്നത്.
തടവു കേന്ദ്രത്തിലെ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിടത്തു നിന്നാണ് പ്രതിരോധമുറയായ നിരാഹാര സമരത്തിന്റെ പിറവി. നിസ്സഹകരണത്തിന്റെ വഴിയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഫലസ്ഥീനികളുടെ പ്രതീക്ഷ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment