ലോക് ഡൗൺ: മുംബൈയിൽ ഹിജാബ് ധാരി വിശപ്പ് മാറ്റുന്നത് 1 ലക്ഷം പാവങ്ങളുടെ
മുംബൈ: രാജ്യത്തുടനീളം കൊറോണ പ്രതിരോധിക്കുവാൻ ലോക് ഡൗൺ ഏർപ്പെടുത്തിയത് മൂലം പല കൂലിവേലക്കാരും പട്ടിണിയിലാണെന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെ രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് ഏറെ സന്തോഷം നൽകുന്നൊരു വാർത്ത. നിക്ഹത് മുഹമ്മദി എന്ന ഹിജാബ് ധാരിയായ ഒരു സഹോദരി മുംബൈയിലെ ഒരു ലക്ഷത്തിലധികം പാവപ്പെട്ട ജനങ്ങളുടെ പട്ടിണി മാറ്റുന്ന അത്ഭുതകരമായ വാർത്തയാണത്. ബിസ്തി മൊഹല്ല സുന്നി മുസ്‌ലിം മസ്ജിദിൽ വെച്ച് ഭക്ഷണം തയ്യാറാക്കുന്ന നിക്ഹതും സംഘവും അവ സമീപത്തെ ഗല്ലികളിൽ വിതരണംചെയ്യും. "ഈ സംരംഭം തുടങ്ങുമ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു ഞങ്ങൾ. എന്നാൽ ഇപ്പോൾ പത്തിലധികം എൻജിഒ കൾ ഞങ്ങളോടൊപ്പം സഹകരിക്കുന്നുണ്ട്. വെജിറ്റേറിയൻ ഭക്ഷണം തയ്യാറാക്കുന്നതിനാൽ ഏതു മതക്കാർക്കും ഇത് നൽകാൻ സാധിക്കുന്നുണ്ടെന്നും വിശപ്പിന് മതമില്ലെന്ന തിരിച്ചറിവു കൊണ്ടാണ് ഇത് ചെയ്യുന്നത്", അവർ വ്യക്തമാക്കി. "വെറും 150 പേർക്ക് മാത്രമായി തുടങ്ങിയ ഈ സംരംഭം ഇപ്പോൾ ഒരു ലക്ഷം ജനങ്ങൾക്ക് സഹായം എത്തിച്ചു കൊണ്ടിരിക്കുകയാണ്, വരും ദിവസങ്ങളിൽ 500000 ചേരി നിവാസികൾക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം" അവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും സർക്കാർ നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണാർത്ഥത്തിൽ പാലിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter