ആര്‍.ബി.ഐയുടെ അധിക കരുതല്‍ ശേഖരത്തില്‍ നിന്ന് പണം കൈപ്പറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം വെടിയേറ്റ മുറിവില്‍ ഒട്ടിക്കാന്‍ ഡിസ്‌പെന്‍സറിയില്‍ നിന്ന് ബാന്‍ഡ്-എയ്ഡ് മോഷിടിക്കും പോലെയെന്ന് രാഹുല്‍ ഗാന്ധി

ആര്‍.ബി.ഐയുടെ അധിക കരുതല്‍ ശേഖരത്തില്‍ നിന്ന് പണം കൈപ്പറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം വെടിയേറ്റ മുറിവില്‍ ഒട്ടിക്കാന്‍ ഡിസ്‌പെന്‍സറിയില്‍ നിന്ന് ബാന്‍ഡ് എയ്ഡ് മോഷ്ട്ടിക്കും പോലെയെന്ന് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിന്റെ അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.769 ലക്ഷം കോടി രൂപ കൈപ്പറ്റിയ കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളെഴ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍.ബി.ഐയില്‍ നിന്നുള്ള കൊള്ള എന്നാണ് നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്
‘സ്വനിര്‍മിത സാമ്പത്തിക ദുരന്തത്തിന് എങ്ങനെ പരിഹാരം കാണാമെന്ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ല. ആര്‍.ബി.ഐയില്‍ നിന്നുള്ള കൊള്ള നടക്കാന്‍ പോകുന്നില്ല. വെടിയേറ്റ മുറിവില്‍ ഒട്ടിക്കാന്‍ ഡിസ്‌പെന്‍സറിയില്‍ നിന്ന് ബാന്‍ഡ്-എയ്ഡ് മോഷിടിക്കും പോലെയെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു. രാജ്യം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐയുടെ അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ വാങ്ങിയത്.
റിസര്‍വ് ബാങ്ക് കരുതല്‍ പണമായി സൂക്ഷിച്ച 9.6 ലക്ഷം കോടിയില്‍ 3.6 ലക്ഷം കോടി രൂപയെടുക്കാന്‍ കഴിഞ്ഞ ഭരണ കാലത്ത് തന്നെ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഗവർണർ ഉർജിത് പട്ടേലിന്‍റെ എതിർപ്പിനെത്തുടർന്ന് സർക്കാർ പിന്മാറുകയായിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter